മുൻ കേന്ദ്ര മന്ത്രിയും ചാമരാജ നഗർ എംപിയുമായ ശ്രീനിവാസ പ്രസാദിന് കോവിഡ്

ബെംഗളൂരു : ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും ചാമരാജനഗർ എംപിയുമായ വി ശ്രീനിവാസ പ്രസാദിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്വാറെൻ്റെയിനിലാണ് എംപി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറൻ്റെയിനിൽ കഴിയാനും പരിശോധനക്ക് വിധേയമാകാനും എംപി അഭ്യർത്ഥിച്ചു.

എംപിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ എംപിയുമായി സമ്പർക്കം പുലർത്തിയ ബി ജെ പിയുടെ സംസ്ഥാന വൈസ് ചെയർമാനും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകനുമായ വിജയേന്ദ്ര ഹോം ക്വാറൻ്റെയിൻ സ്വീകരിച്ചിട്ടുണ്ട്.

മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ചാമരാജപേട്ട് എംഎല്‍എയുമായ സമീർ അഹമ്മദ് ഖാന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിച്ചെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ പരിശോധനക്ക് വിധേയമാകണമെന്നും സമീർ അഹമ്മദ് ഖാൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു ഈസ്റ്റിൽ നടന്ന അക്രമത്തില്‍ പെട്ട പ്രദേശങ്ങൾ ഇദ്ദേഹം സന്ദർശിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ മത നേതാക്കളും പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയും സമീർ അഹമ്മദ് ഖാന് എംഎൽഎയുടെ സമ്പർക്ക പട്ടികയിലുണ്ട്.

Key Topic : Karnataka BJP MP V Srinivas Prasad and Cogress MLA Sameer Aamed Khan Tests COVID-19 Positive, Chief Minister BS Yediyurappa’s Son BY Vijayendra In Home Quarantine.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.