Follow News Bengaluru on Google news

ഗണേശോത്സവത്തിന് നിയന്ത്രണങ്ങളിൽ ഇളവ്

ബെംഗളൂരു : കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ഗണേശോത്സവത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി സർക്കാർ പുതിയ മാർഗ്ഗ നിർദേശങ്ങൾ ഇറക്കി.

പൊതു സ്ഥലങ്ങളിൽ പന്തൽകെട്ടി ഗണേശോത്സവം നടത്താം എന്നാണ് സർക്കാർ നിർദ്ദേശം. പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഗണപതി പ്രതിമയുടെ ഉയരം നാലടിയിലും വീടുകളിൽ സ്ഥാപിക്കുന്ന ഗണേശ പ്രതിമയുടെ ഉയരം രണ്ടടിയിൽ കൂടാൻ പാടില്ല. ഒരു വാർഡിൽ ഒരു പൊതു ഉത്സവം മാത്രമേ നടത്താൻ പാടുള്ളു. ആഘോഷങ്ങളിൽ ഒരു സമയം 20 ൽ കൂടുതൽ ആൾക്കാർ പങ്കെടുക്കരുത്. ഗണേശോത്സവ കമ്മിറ്റികൾ മുൻസിപ്പൽ/ കോർപ്പറേഷൻ/പഞ്ചായത്ത് അധികാരികളുടെ പക്കൽ നിന്നും അനുമതി നേടണം. ഗണേശോത്സവ ദിവസം ക്ഷേത്രങ്ങളിൽ എത്തുന്ന ആളുകളെ തെർമൽ സ്ക്രീനിംഗിന് വിധേയമാക്കണം. ആൾക്കാർ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്കുകൾ ധരിക്കാത്തവരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും സർക്കുലറിൽ പറയുന്നു. ഗണേശോത്സവത്തിൻ്റെ ഭാഗമായുള്ള സംഗീത കലാപരിപാടികൾ എന്നിവ പാടില്ല എന്നീ നിർദ്ദേശങ്ങളും സർക്കുലറിൽ ഉണ്ട്.

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ കർശന നിയന്ത്രണം കൊണ്ടു വന്നതിനെതിരെ ചില തീവ്ര ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. അതേ സമയം കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് വളരെ ലളിതമായി ഗണേശോത്സവം നടത്തണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

Key Topic :Karnataka Govt Allows Ganesh Chaturthi Public Gatherings Day


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.