സർക്കാർ ആശുപത്രികളിൽ ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കുന്നു

ഓക്സിജൻ സിലിണ്ടറുകളുടെ അഭാവത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ നിന്ന് രോഗികളെ മാറ്റേണ്ടിവന്ന സംഭവത്തെ തുടർന്നാണ് നടപടി

ബെംഗളൂരു : ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത കുറവ് പരിഹരിക്കാൻ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ.

കഴിഞ്ഞ ദിവസം ഓക്സിജൻ സിലിണ്ടറുകളുടെ അഭാവത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ നിന്ന് രോഗികളെ മാറ്റേണ്ടിവന്ന സംഭവത്തെ തുടർന്നാണ് നടപടി. കിംസ് ആശുപത്രിയിൽ ഇന്നലെ മന്ത്രി സന്ദർശനം നടത്തി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിലടക്കം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ എല്ലാ ആശുപത്രികളിലും ഓക്സിജൻ്റെ കുറവ് നിലനിൽക്കുന്നുണ്ട്. ഓക്സിജൻ സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടാകാതിരിക്കാനായി ഓക്സിജൻ വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുമായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ടു വരികയാണെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിനെ അപേക്ഷിച്ച് മറ്റു ജില്ലകളിൽ കോവിഡ് രോഗികൾ കുറവായതിനാൽ ഇത്തരം പരാതികൾ മറ്റു ജില്ലകളിൽ ഇല്ല. ഓക്സിജൻ സിലണ്ടറുകളുടെ വില വർധിച്ചതോടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Key Topic : Karnataka to Set up Oxygen Plants at All Hospitals to Prevent COVID-19 Emergencies


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.