Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗൺ കാലത്ത് ശൈശവ വിവാഹങ്ങളിൽ വൻ വർധന

മൈസൂരു: ലോക്ക് ഡൗൺ കാലത്തും അതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് മാസങ്ങളിലുമായി മൈസൂരിൽ മാത്രം നൂറിലധികം ശൈശവ വിവാഹങ്ങൾ നടന്നതായി വനിതാ ശിശുക്ഷേമ വകുപ്പ് കണ്ടെത്തി.

ഇത്തരം വിവാഹങ്ങളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പല വിവാഹങ്ങളും വിലക്കുകയും, രക്ഷിതാക്കള്‍ക്കളെ ശക്തമായി താക്കീത് ചെയ്തതായും മക്കളുടെ വിവാഹം ശൈശവ പ്രായത്തില്‍ നടത്തില്ല എന്ന് സമ്മതിച്ചുള്ള രേഖാമൂലമുള്ള കത്ത് ഇവരില്‍ നിന്നും എഴുതി വാങ്ങുകയും ചെയ്തതായും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതർ പറഞ്ഞു.

നൂറ്റിയെട്ട് വിവാഹങ്ങളാണ് ഇത്തരത്തില്‍ തടഞ്ഞത്. പക്ഷെ തുടർ നടപടിയെന്ന നിലക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നടത്തിയ പുനരന്വേഷണത്തില്‍ ഭൂരിഭാഗം ബാലവധുക്കളും അവരവരുടെ ‘വരൻ’മാരുടെ വീടുകളിൽ ഒരുമിച്ച് താമസിക്കുന്നതായാണ് കണ്ടത്.

“പന്ത്രണ്ട് വീടുകൾ ഞങ്ങൾ സന്ദർശിച്ചു. അവിടെ ‘വധൂ വരന്മാർ’ ഒരുമിച്ച് കഴിയുന്നതായാണ് കണ്ടത്. മക്കളുടെ വിവാഹം വേണ്ടെന്നു വെച്ചതായുള്ള രേഖാമൂലമുള്ള ഉറപ്പ് എഴുതി തന്ന രക്ഷിതാക്കളോട് നിയമത്തെ നോക്കുകുത്തിയാക്കി എന്തിനാണ് പിന്നെ പ്രായ പൂർത്തിയാകാത്ത മകളെ വീണ്ടും വിവാഹം കഴിപ്പിച്ചയച്ചതെന്ന് ഞങ്ങൾ ചോദിച്ചു.” ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പരശുരാമ എംഎൽ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽ പെട്ട നൂറ്റിയെട്ട് ശൈശവ വിവാഹങ്ങളുടെ വിവരങ്ങളാണിത്. അവരുടെ ശ്രദ്ധയിൽ പെടാതെ എത്ര വിവാഹങ്ങൾ രഹസ്യമായി നടന്നിട്ടുണ്ടാകാം? ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ജീവിക്കുന്ന 14-17 വരെ പ്രായമുള്ള പെൺകുട്ടികളെയാണ് നിയമ വിരുദ്ധമായി വിവാഹം കഴിപ്പിച്ചയച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇത്തരത്തിൽ എത്ര ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട് എന്നുള്ളതിൻറ വിശദ റിപ്പോർട്ട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്” പരശുരാമ കൂട്ടിച്ചേർത്തു.

“ലോക്ക് ഡൗൺ കാലത്ത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും പോലിസിനേയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചതിനാൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം കാര്യങ്ങൾ സസൂക്ഷ്മം നിരിക്ഷിക്കാനും, നടപടികൾ സ്വീകരിക്കാനും സാധിച്ചിരുന്നില്ല. കൂടാതെ സ്കൂളുകളും, കോളേജുകളും ദീർഘകാലം അടഞ്ഞു കിടക്കുന്നതും പെൺകുട്ടികളുടെ ഹാജർ നില പരിശോധിക്കാൻ അദ്ധ്യാപകർക്ക് പറ്റാതായതുമെല്ലാം പറ്റിയ അവസരമായിക്കണ്ട് രക്ഷിതാക്കൾ നിയമവിരുദ്ധമായി തങ്ങളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചയക്കാനുള്ള സന്ദർഭമായി കണ്ടു. അവർ ഇത്തരം അവസരങ്ങൾ ശരിക്കും മുതലെടുക്കുകയായിരുന്നു.” പരശുരാമ പറഞ്ഞു.

മാർച്ച് പകുതി മുതല്‍ മെയ് വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 64 ശൈശവ വിവാഹങ്ങളുടെ പരാതിയും, ജൂൺ – ജൂലൈ മാസങ്ങളിൽ 44 പരാതികളും ലഭിച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മൈസൂരു ജില്ലാ ശിശു സംരക്ഷണ ഓഫിസർ എസ്. ദിവാകർ പറഞ്ഞു. “കിട്ടുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറേയേറെ വിവാഹങ്ങൾ നിർത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഞങ്ങൾക്ക് വിവാഹം കഴിഞ്ഞതിനു ശേഷമാണ് എത്തിച്ചേരാൻ പറ്റിയിട്ടുള്ളത്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞങ്ങൾ കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദിവാകർ പറഞ്ഞു.

മക്കളുടെ വിവാഹം വേണ്ടെന്നു വെച്ചതായുള്ള രേഖാമൂലമുള്ള ഉറപ്പ് അധികൃതർക്ക് എഴുതി നൽകിയതിന് ശേഷം അത് ലംഘിച്ച് വീണ്ടും വിവാഹം നടത്തിയ ചെയ്ത രക്ഷിതാക്കൾക്ക് എതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള തെളിവുകൾ ശേഖരിച്ചു വരികയാണെന്നും ദിവാകർ പറഞ്ഞു.

Key Topic : Hike in child marriages during lock down period


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.