Follow the News Bengaluru channel on WhatsApp

രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ വാങ്ങിനല്‍കാനായില്ല: ഹൈസ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി

ചാമരാജ നഗര്‍: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാന്‍ സാധിക്കാത്തതിനാല്‍ വിദ്യാർത്ഥിനി ജീവനൊടുക്കി. സഗാഡെ ഗ്രാമത്തിലെ രാജേഷ് പത്മ ദമ്പതികളുടെ മകൾ ഹർഷിതയാണ് (15) കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സഗാഡെ ഗവ. ഹൈസ്ക്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി മൊബൈൽ ഫോൺ വാങ്ങി കൊടുക്കാൻ മകൾ നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു എങ്കിലും സാമ്പത്തികമായ ബുദ്ധിമുട്ടകൾ കാരണം അതിന് സാധിച്ചില്ലെന്ന് തയ്യൽ തൊഴിലാളിയായ പിതാവ് പറഞ്ഞു. കഴിവതും വേഗം മകളുടെ ആവശ്യം സാധിച്ചു കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു രക്ഷിതാക്കള്‍. കീടനാശിനി കഴിച്ച ഹർഷിതയെ കബ്ബള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും തുടർന്ന് നില വഷളായതിനാൽ ചാമരാജനഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, സഗാഡ ഗവ. ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സ് നടത്താറില്ലെന്നും വിദ്യാഗാമ പദ്ധതി പ്രകാരം അദ്ധ്യാപകർ ഗ്രാമങ്ങളില്‍ പോയി വിദ്യാർത്ഥികളുമായി ഒരു പൊതു സ്ഥലത്ത് ഒത്തുചേർന്ന് ക്ലാസെടുക്കുകയാണ് ചെയ്യാറുള്ളതെന്നും ഹെഡ് മാസ്റ്റർ ഗജേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

Key Topic : Student ends life for not getting mobile phone

നിങ്ങളുടെ അറിവിൽ ആരെങ്കിലും മാനസികാരോഗ്യ പ്രശ്നം നേരിടുന്നവരോ, ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരോ ഉണ്ടെങ്കിൽ – അവർ വ്യക്തികളോ, കുടുംബങ്ങളോ ആകട്ടെ – അവർക്ക് താഴെ കാണുന്ന ചില സംഘടനകളുടെ ഹെൽപ്പ് ലൈൻ നമ്പർ നല്‍കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട്  വരൂ,..

Tamil Nadu : State health department’s suicide helpline: 104

Sneha Suicide Prevention Centre – 044-24640050 (listed as the sole suicide prevention helpline in Tamil Nadu)

Andhra Pradesh : Life Suicide Prevention: 78930 78930

Roshni: 9166202000, 9127848584

Karnataka : Sahai (24-hour): 080 65000111, 080 65000222

Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)

Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.