Follow News Bengaluru on Google news

സംസ്ഥാനത്തെ പ്രതിദിന കോവിഡ് സാമ്പിൾ പരിശോധന 60000 കടന്നു.

ബെംഗളൂരു : കർണാടകയിലെ കോവിഡ് സാമ്പിൾ പരിശോധന 21 ലക്ഷം കവിഞ്ഞു. ഇന്നലെ 30399 റാപ്പിഡ് ആൻ്റിജൻ ടെസ്റ്റുകളും 32686 ആർടി-പിസിആർ ടെസ്റ്റുകളുമടക്കം സംസ്ഥാനത്ത് ആകെ 63085 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഉയർന്ന പ്രതിദിന പരിശോധനാ നിരക്കാണ് ഇന്നലെത്തേത്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സാമ്പിൾ പരിശോധിച്ച സംസ്ഥാനങ്ങളിലൊന്ന് കർണാടകയാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. മാർച്ച് 23 ന് ശേഷം കഴിഞ്ഞ ദിവസം വരെ 2197259 പരിശോധനകളാണ് നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ശരാശരി പ്രതിദിന പരിശോധന അര ലക്ഷമാണ്.

ബെംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതൽ പേരെ പരിശോധനക്ക് വിധേയമാക്കിയത്. 18 വരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 557727 പേരെയാണ് ബെംഗളൂരുവിൽ പരിശോധനക്ക് വിധേയമാക്കിയത്.

കോവിഡ് പരിശോധനക്കായി സംസ്ഥാനത്ത് നൂറോളം കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ബെംഗളൂരുവിലെ കിദ്വായിലെ ലാബിൽ മാത്രം 105624 സാമ്പിളുകളാണ് പരിശോധിച്ചത്. കൽ ബുർഗി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 88323, ബെംഗളൂരു നിംഹാൻസിൽ 81816 സാമ്പിളുകളും നാഷണൽ വൈറോളജി ലാബിൽ 79595 സാമ്പിളുകളും ഇതു വരെ പരിശോധിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ വഴി 4.5 ലക്ഷത്തോളം സാമ്പിൾ പരിശോധനകൾ കൂടി നടത്തിയിട്ടുണ്ട്.

Key Topic : Karnataka crossed 60k in Covid Sample tests per day


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.