Follow News Bengaluru on Google news

കണ്ടെയിൻമെൻറ് സോൺ: പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഒറ്റയായ കേസുകൾക്ക് ഇനി മുതൽ ബാരിക്കേഡ് ഇല്ല

ബെംഗളൂരു: കണ്ടെയിൻമെൻറ് സോൺ സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഒറ്റയായ കേസുകൾക്ക് ഇനി മുതൽ ബാരിക്കേഡ് ഇല്ല. നിലവിലെ മാർഗ്ഗ നിർദ്ദേശ പ്രകാരം കണ്ടെയിൻമെൻറ് സോണുകളുടെ മേൽനോട്ടം പ്രയാസമേറിയ  സാഹചര്യത്തിലാണ് സർക്കാർ പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

കർണ്ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗ നിർദ്ദേശ പ്രകാരം ഒരു ഏരിയയിൽ ഒറ്റ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എങ്കിൽ ബി.ബി.എം.പി അവിടെ ബാരിക്കേഡ് സ്ഥാപിക്കേണ്ടതില്ല. പകരം ആ വീട് മാത്രം കണ്ടെയിൻമെൻറ് സോണാകും. നേരത്തെ ആ വീടുൾപ്പെട്ട ഏരിയ മൊത്തം കണ്ടെയിൻമെൻറാ സോൺ ആകുമായിരുന്നു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ ഒരു ഏരിയയിൽ തന്നെ അടുത്തടുത്തുള്ള വീടുകളിലും, ഫ്ലാറ്റുകളിലും കോവിഡ് രോഗികളുണ്ടാകാം. നിലവിലെ നിയമം പ്രകാരം അത്രയും കണ്ടെയിൻമെൻറ് സോണുകൾ സ്ഥാപിക്കുക പ്രായോഗികമല്ല. മേൽനോട്ടത്തിനും, നിരീക്ഷണത്തിനും ബുദ്ധിമുട്ടുകളേറെയാണ്.

അതുപോലെ തന്നെ, ഒരു അപ്പാർട്ട്മെന്റിൻറ ഏതെങ്കിലും ഒരു നിലയിൽ കോവിഡ് രോഗികൾ ഉണ്ടെങ്കിൽ അപ്പാർട്ട്മെന്റിലെ ആ നില മാത്രമായിരിക്കും കണ്ടയിൻമെൻറ് സോൺ. നിലവിൽ രോഗിയുള്ള നിലയുടെ മുകളിലേയും, താഴത്തേയും നിലകൾ കണ്ടയിൻമെൻറ് സോൺ ആകുമായിരുന്നു.

പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം അപ്പാർട്ട്മെന്റിലാണ് രോഗി താമസിക്കുന്നതെങ്കിൽ ബന്ധപ്പെട്ട റസിഡന്റ് വെൽഫെയർ അസോസിയേഷനുകളെ രോഗിയെ കുറിച്ചുള്ള കാര്യങ്ങൾ ധരിപ്പിക്കും.

ഒരു ഏരിയയിൽ തന്നെ കേസുകളുടെ കൂട്ടമുണ്ടെങ്കിൽ അവിടെ അധികൃതർക്ക് ബാരിക്കേഡുകൾ സ്ഥാപിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോ, നഗരസഭാ കമ്മീഷണർമാരോ ആയിരിക്കും അതിന് അനുമതി നൽകുക.

സംസ്ഥാനത്ത് 37863 കണ്ടെയിൻമെൻ്റ് സോണു കാണുള്ളത്. ഇതിൽ 16669 എണ്ണം ബെംഗളൂരുവിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.