Follow the News Bengaluru channel on WhatsApp

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്ഷേത്രത്തിലെ രഥം ബലമായി പുറത്തിറക്കി; അമ്പത് പേർ അറസ്റ്റിൽ

ബെംഗളൂരു : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാർഷിക പൂജ നടത്തുകയായിരുന്ന ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറി ക്ഷേത്രരഥം ബലമായി പുറത്തിറക്കിയ 50 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം.

കൊപ്പൽ ജില്ലയിലെ ദോതിഹാൽ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടക്കുന്ന വാർഷിക പൂജക്ക് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമാണ് തഹസിൽദാർ അനുമതി നൽകിയിരുന്നത്. ക്ഷേത്രത്തിനകത്തേക്ക് പരിമിതമായ ആളുകൾക്ക് മാത്രമേ പ്രവേശനം നൽകിയിരുന്നുള്ളു. അമ്പതിലധികം പേർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതോടെ കൂടുതൽ പേർ അകത്തേക്ക് കയറാതിരിക്കാൻ ക്ഷേത്രത്തിൻ്റെ വാതിലുകൾ അധികൃതർ അടച്ചു. ഇതോടെ പൂജക്കായി ക്ഷേത്രത്തിന് പുറത്ത് കൂടി നിന്നവർ പ്രകോപിതരാവുകയും ക്ഷേത്രത്തിൻ്റെ വാതിൽ തകർത്ത് ക്ഷേത്രത്തിനകത്തെ രഥം ബലമായി പുറത്തിറക്കുകയും ചെയ്തു.

ഇതോടെ പോലിസ് എത്തി ലാത്തിവീശി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ക്ഷേത്ര വാതിലുകൾ തകർത്തതിനും 50 പേർക്കെതിരെ കേസെടുത്തതായി ജില്ലാ പോലിസ് സൂപ്രണ്ട് ജി സംഗീത പറഞ്ഞു. 7000 ഓളം പേര്‍ ഉണ്ടായിരുന്ന ഗ്രാമത്തില്‍ നിന്നും പലരും അറസ്റ്റ് പേടിച്ചു ഓടി പോയിരിക്കുകയാണെന്ന് എസ് പി പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എസ് പി പറഞ്ഞു.

ദൃശ്യങ്ങള്‍ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.