മലയാളം മിഷൻ ഓൺലൈൻ വഴി സ്വാതന്ത്ര്യ ദിനാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു

ബെംഗളൂരു : കോവിഡ് കാലത്തും പ്രവർത്തനങ്ങൾ സജീവമാക്കി മലയാളം മിഷൻ കര്‍ണാടകാ ചാപ്റ്റർ. കുട്ടികളെ മിടുക്കരാക്കാന്‍, പഠനത്തിന് പുറമേ പാഠ്യേതര പ്രവർത്തികൾക്കും മുന്‍ഗണന നല്‍കാറുള്ള മലയാളം മിഷൻ മധ്യമേഖലാ പ്രവേശനോത്സവവും സ്വാതന്ത്ര്യ ദിനാഘോഷവും ഓൺലൈൻ വഴി നടത്തി.
പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള പഠനാവതരണം ദാമോദരൻ മാഷ് നിർവ്വഹിച്ചു. ഡിആർഡിഒ പഠന കേന്ദ്രത്തിലെ കുട്ടികൾ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കലാപരിപാടികൾ അവതരിപ്പിച്ചു.മലയാളം മിഷൻ കർണ്ണാടക കോഡിനേറ്റർ ബിലു സി നാരായണൻ , പ്രസിഡണ്ട് കെ ദാമോദരൻ, ഡിആർഡിഒ ശാസ്ത്രജ്ഞരായ ശിവകുമാർ, നൂർ മുഹമ്മദ്, രാഹുൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.