Follow the News Bengaluru channel on WhatsApp

ഓൺലൈൻ തട്ടിപ്പ്; യുവാവിന് 70000 രൂപ നഷ്ടപ്പെട്ടു

ബെംഗളൂരു : മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവശ്യപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിൽ നിന്ന് 70000 രൂപ തട്ടിയെടുത്തു. കോറമംഗല സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമൂഹ മാധ്യമങ്ങളിൽ പരസ്യം കണ്ട് 1500 രൂപയുടെ ഹെഡ് സെറ്റിന് യുവാവ് ഓർഡർ ചെയ്യുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹെഡ് സെറ്റിൻ്റെ തുക മൊബൈൽ ആപ്പിലൂടെ നൽകി ഓർഡർ ചെയ്തുവെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ഹെഡ് സെറ്റുമായി എത്തിയ ആൾ പണം ഇതുവരെ അടച്ചില്ലെന്നും പണം അടച്ചാൽ മാത്രമേ ഓർഡർ ചെയ്ത സാധനം കൈമാറാൻ കഴിയുമെന്നും അറിയിക്കുകയും ചെയ്തു.

ഓർഡർ കാൻസൽ ചെയ്യാൻ യുവാവിനെ പ്രേരിപ്പിച്ച ഇയാള്‍, ഓർഡർ കാൻസൽ ചെയ്യുന്നതിന് കമ്പനിയുടെ മറ്റൊരു പ്രതിനിധിയായ സന്ദീപ് എന്ന ആളെ യുവാവിന് ഫോൺ വഴി പരിചയപ്പെടുത്തുകയും ചെയ്തു. ഓർഡർ കാൻസൽ ചെയ്യാൻ പുതിയൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സന്ദീപ് യുവാവിന് നിർദ്ദേശം നൽകി. ഇതിനുള്ള ലിങ്ക് അയക്കുകയും ചെയ്തു. ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ആപ്പിൽ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും യുവാവ് നൽകുകയും ചെയ്തു.

അപ്പ് ഇൻസ്റ്റാൾ ചെയ്ത് ഒരു മണിക്കൂറിനകം യുവാവിൻ്റെ അക്കൗണ്ടിൽ നിന്നും 70000 രൂപ നഷ്ടപെടുകയായിരുന്നു. ഹെഡ് സെറ്റുമായി വന്ന ആളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് യുവാവ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

Main Topic : Man losses Rs 70000 through online cheating


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.