Follow the News Bengaluru channel on WhatsApp

സൂമിന് പകരം കൂടുതൽ സാങ്കേതികമികവുമായി വി കൺസോൾ; ആലപ്പുഴക്കാരൻ കേന്ദ്ര സർക്കാറിൻ്റെ ഇന്നൊവേഷൻ ചലഞ്ചിൽ വിജയം നേടി സ്വന്തമാക്കിയത് മൂന്ന് വർഷത്തേക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വീഡിയോ കോൺഫറൻസിങ് കരാർ

ആലപ്പുഴ : കേരളത്തിനിത് അഭിമാന നേട്ടം. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ജോയി സെബാസ്റ്റ്യന്‍റെ സ്റ്റാർട്ടപ്പ് കമ്പനി ടെക്ജെൻഷ്യ, സൂം ആപ്പിന് പകരം  വികസിപ്പിച്ച വി കൺസോൾ എന്ന ആപ്പ് കേന്ദ്ര സർക്കാറിൻ്റെ ഇന്നൊവേഷൻ ചലഞ്ചിൽ വിജയം നേടി. കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദാണ് ഓൺലൈനിലൂടെ വിജയിയെ പ്രഖ്യാപിച്ചത്. ഇതോടെ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഒരു  കോടി രൂപയ്ക്കുള്ള വീഡിയോ കോൺഫറൻസിങ് കരാർ ടെക്ജെൻഷ്യ ഉറപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ചലഞ്ച്. ആയിരത്തോളം കമ്പനികളില്‍ നിന്നാണ് ടെക്ജെൻഷ്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈനിലൂടെ വിജയിയെ പ്രഖ്യാപിക്കുന്നു.

ജോയി സെബാസ്റ്റ്യനാണ് ടെക്ജെൻഷ്യയുടെ ഉടമ. കേന്ദ്ര സർക്കാരിൻ്റെ ഇന്നൊവേഷൻ ചലഞ്ചിൽ ആദ്യഘട്ടത്തൽ 12 കമ്പനികളാണ് ഇടം പിടിച്ചത്. ഇവർക്ക് ആപ്പിൻ്റെ മൂല മാതൃക വികസിപ്പിക്കാനായി 5 ലക്ഷം രൂപ വീതം നൽകിയിരുന്നു. ഇതിൽ നിന്ന് മൂന്ന് കമ്പനികളെ അവസാന റൗണ്ടിക്ക് തിരഞ്ഞടുക്കുകയും 20 ലക്ഷം രൂപ വീതം പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് ടെക് ജെൻഷ്യയുടെ വി കൺസോളിനെ തിരഞ്ഞടുത്തത്.

ജോയി സെബാസ്റ്റ്യന്‍

സൂമിനെ അപേക്ഷിച്ച് മുന്നൂറിലധികം പേർക്ക് ദൃശ്യമേന്മയിൽ മാറ്റമില്ലാതെ ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാമെന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. കൂടാതെ നൂറു ശതമാനം സുരക്ഷിതമായതിനാൽ സൈനിക ആവശ്യങ്ങൾക്കടക്കം ഈ ആപ്പ് ഉപയോഗിക്കാം.

എംസിഎ ബിരുദധാരിയായ ജോയി 2009 ലാണ് ടെക് ജെൻഷ്യ ആരംഭിച്ചത്. അമേരിക്കയിലേയും യൂറോപ്പിലേയും പല കമ്പനികൾക്കും വേണ്ടി വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കുകയായിരുന്ന ടെക്ജെൻഷ്യ ആദ്യമായാണ് സ്വന്തമായി ഒരു ആപ്പ് വികസിപ്പിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.