Follow the News Bengaluru channel on WhatsApp

ഭാര്യയെ കുറിച്ച് മോശം പറഞ്ഞതിന് യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു : വഴക്കിനിടെ ഭാര്യയെ കുറിച്ച് മോശം പറഞ്ഞതിൽ പ്രകോപിതനായ ട്രക്ക് ഡ്രൈവർ സ്വകാര്യ പാഴ്സൽ കമ്പനി മാനേജരായ യുവാവിനെ കുത്തി കൊന്നു. ബെംഗളൂരു ലഗ്ഗേര സ്വദേശിയായ പ്രശാന്ത് (22) ആണ് കൊല്ലപ്പെട്ടത്. യശ്വന്തപുര ആര്‍ എം സി യാർഡിലാണ് സംഭവം.

ട്രക്ക് ഡ്രൈവറായ സോമശേഖരയും മാനേജരായ പ്രശാന്തും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. ഇതിനിടയിൽ ബുധനാഴ്ച രാവിലെ പ്രശാന്ത് സോമശേഖരയെ ഫോണില്‍ വിളിച്ച് വഴക്കു പറയുകയും, സോമശേഖരയുടെ ഭാര്യയെ കുറിച്ച് മോശമായി പറയുകയും ചെയ്തു. ഇത് ചോദിക്കാൻ പാഴ്സൽ കമ്പനി ഓഫിസിലെത്തിയ സോമശേഖരയും പ്രശാന്തും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സോമശേഖര പ്രശാന്തിനെ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട സോമശേഖര ഒളിവിലാണ്. സംഭവത്തില്‍ ആര്‍ എം സി യാര്‍ഡ്‌ പോലീസ് കേസെടുത്തു.

Main Topic : Driver stabs his manager for abusing wife in Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.