കോവാക്‌സിന്‍ ഇക്കൊല്ലം ഒടുവിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് കോവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. മരുന്നിന്റെ വിവിധ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടന്നുവരുകയാണ്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തരുന്ന ഭാരത് ബയോടെക്കാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
സൈനികര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു പ്രത്യേക വിഭാഗത്തിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ ആദ്യം നല്‍കുന്നത്. 50 ലക്ഷം ഡോസുകള്‍ സര്‍ക്കാര്‍ വാങ്ങും. വാക്‌സിന്റെ ശേഖരണം, വിതരണം എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലായിരിക്കും.
കോവാക്‌സിന് പുറമെ ഓക്‌സ്ഫഡ് വാക്‌സിനായ കോവി ഷീല്‍ഡിന്റെ പരീക്ഷണവും സിഡ്‌സ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്‍ എന്നിവയുടെ പരീക്ഷണങ്ങള്‍ സമാന്തരമായി നടക്കുന്നുണ്ട്.
Main Topic :COVAXIN May be Available by End of 2020, Says Health Minister Harsh Vardhan
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
