Follow the News Bengaluru channel on WhatsApp

കർണാടകയിലെ കോവിഡ് വ്യാപനമറിയാൻ സെറോ സർവേ നടത്തുന്നു

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തോത് മനസിലാക്കാനും അതിനനുസരിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമായി സംസ്ഥാന വ്യാപകമായി സെറോ സര്‍വേ നടത്തുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബിബിഎംപി യുടെ എട്ടു സോണുകളിലുമായാണ് സര്‍വേ നടത്തുക. ഇതിന്റെ ഭാഗമായി ജില്ലാ നിരീക്ഷണ ഉദ്യേഗസ്ഥര്‍, ജില്ലാ ടിബി ഉദ്യോഗസ്ഥര്‍, എപിഡമോളജിസ്റ്റ്, നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ സമിതിയുടെ കീഴിലുള്ള പരിശോധന കേന്ദ്രങ്ങളിലുള്ളവര്‍ എന്നിവര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം ആരംഭിച്ചു.

ജനസംഖ്യയെ മൂന്നായി തിരിച്ചാണ് സെറോ സര്‍വേ നടത്തുന്നത്. ഗര്‍ഭിണികള്‍, ആശുപത്രി സന്ദര്‍ശകര്‍ എന്നിവര്‍ ലോ റിസ്‌ക് വിഭാഗത്തിലും ബസ് കണ്ടക്ടര്‍, വ്യാപാരികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ എന്നിവര്‍ മോഡറേറ്റ് റിസ്‌ക് വിഭാഗത്തിലും മാര്‍ക്കറ്റ് പോലുള്ള പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, അസുഖ ബാധിതരായ മുതിര്‍ന്ന വ്യക്തികള്‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഹൈ റിസ്‌ക് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗികളുടെ വിവരം, സ്രവ സാമ്പിള്‍ പരിശോധനാ വിവരം തുടങ്ങിയവ എല്ലാം രേഖപ്പെടുത്താന്‍ പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കുന്നുണ്ട്.

നിംഹാന്‍സ് റീജിയണല്‍ ഡയറക്ടര്‍ ഡോ. രവി വി, നിംഹാന്‍സ് വൈറോളജിസ്റ്റ് ഡോ അനിതാ ദേശായി, ഡോ. ഗിരിധര്‍ ബാബു, ഡോ. മുഹമ്മദ് ഷെരീഫ്, ഡോ. വസന്ത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സെറം സര്‍വേയുടെ ഭാഗമായുള്ള പരിശീലനം നല്‍കുന്നത്.

Main Topic : Karnataka starts training for state-level Covid-19 serological survey


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.