കർണാടക പൊതു പ്രവേശന പരീക്ഷാ ഫലം

ബെംഗളൂരു : കർണാടക പൊതു പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിൽ 153470 പേരും, അഗ്രികൾച്ചറൽ വിഭാഗത്തിൽ 127627, വെറ്ററിനറി സയൻസ് വിഭാഗത്തിൽ 129666, ആയുഷ് വിഭാഗത്തിൽ 129611, ഫാർമ വിഭാഗത്തിൽ 155552 പേരുമാണ് അർഹത നേടിയത്.
മംഗളൂരു എക്സ്പേർട്ട് പി യു കോളേജിലെ വരുൺ ഗൗഡ എ ബി(അഗ്രികൾച്ചറൽ) ബെംഗളൂരു ആർ വി കോളേജിലെ രക്ഷിത് എം ( എഞ്ചിനീംയറിംഗ്) എന്നിവരാണ് ഒന്നാം റാങ്കുകൾ നേടിയത്. 80 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് സ്വന്തമാക്കി.
കോവിഡ് ഭീഷണിക്കിടയിൽ കഴിഞ്ഞ മാസം 30, 31 തീയതികളിലാണ് പരീക്ഷ നടന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 497 പരീക്ഷാ കേന്ദ്രങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ബെംഗളൂരുവിൽ 40080 പേരായിരുന്നു പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 1800 ലധികം പേർ പരീക്ഷയെഴുതി. ഇതിൽ 33571 പേർ പരീക്ഷ എഴുതി.
വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി സെപ്തംബർ 2 മുതൽ അപേക്ഷിക്കാം. ഒക്ടോബറിൽ കൗൺസിലിംഗ് നടക്കും. ഇതു സംബന്ധിച്ച വിശദമായ സമയവിവരപട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷ ഫലം അറിയാം : http://karresults.nic.in/indexCET2020.asp
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.