ജോസഫ് വന്നേരി നിര്യാതനായി

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും ബെംഗളൂരു മലയാളി റൈറ്റേർസ് ആന്‍റ് ആർട്ടിസ്റ്റ് ഫോറം സ്ഥാപക സെക്രട്ടറിയുമായ ജോസഫ് വന്നേരി (കെ ടി ജോസഫ് 88) നിര്യാതനായി. തൃശൂർ പുഴിക്കള കൊമ്പൻ കുടുംബാംഗമാണ്. ബെന്നാർഘട്ട റോഡിലെ കൽക്കര ആരണ്യഗിരിയിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ : പരേതയായ മാർഗലീത്ത. മക്കൾ : ജോമി ( ചാർട്ടേഡ് അക്കൗണ്ടൻ്റ്) ജോളി, മരുമക്കൾ: ഷൈനി, പ്രഫ. ജോസ് വാഴപ്പിള്ളി. സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കൽക്കര പള്ളിയിലെ ശുശ്രൂഷക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ.
സർവേ ഓഫ് ഇന്ത്യയിൽ മുതിർന്ന ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. ഇസിഎ സാഹിത്യ വേദി, ക്രിസ്ത്യൻ റൈറ്റേർസ് ഫോറം, ബെംഗളൂരു കേരള സമാജം ശ്രീ നാരായണ സമിതി, കാത്തലിക്ക് അസോസിയേഷൻ എന്നീ സംഘടനകളിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു ഔട്ടർ റിംഗ് റോഡിൻ്റെ രൂപകൽപന നടത്തിയത് ജോസഫ് വന്നേരിയായിരുന്നു. വന്നേരി ഡെക്കാൻ ഹെറാൽഡ് പത്രത്തിൽ റിംഗ് റോഡിന്റെ ആവശ്യകതയെ കുറിച്ച് എഴുതിയ ലേഖനമാണ് റിംഗ് റോഡിന്‍റെ രൂപകല്പനയ്ക് നിദാനമായത്.
1932 ൽ തൃശൂർ പുഴീക്കര കൊമ്പൻ കുടുംബത്തിൽ ജനിച്ച വന്നേരി1952 ലാണ് ബെംഗളൂരുവിൽ എത്തുന്നത്. മൈസൂർ യൂണിവേഴ്സിറ്റിയീൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എംഎ. ബിരുദം നേടിയ ശേഷം സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായി. 1956 ൽ ജനയുഗത്തിൽ വന്ന തെണ്ടികൾ എന്ന കഥ അഞ്ച് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ജോസഫ് വന്നേരിയുടെ വിയോഗത്തില്‍ ബെംഗളൂരു മലയാളി റൈറ്റേർസ് ആന്‍റ് ആർട്ടിസ്റ്റ് ഫോറം അനുശോചിച്ചു. വലുപ്പച്ചെറുപ്പം നോക്കാതെ മറ്റുള്ളവരുടെ കഴിവുകൾ കണ്ടെത്തി പ്രാപ്തരായ പുത്തൻ തലമുറയെ വാർത്തെടുക്കാൻ സദാ ശ്രമിച്ചുകൊണ്ടിരുന്ന സാംസ്കാരിക പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും, ഈ വിയോഗം തീരാനഷ്ടമാണെന്നും ബെംഗളൂരു മലയാളി റൈറ്റേർസ് ആന്‍റ് ആർട്ടിസ്റ്റ് ഫോറം അനുശോചന കുറിപ്പില്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
