കൊറിയർ ജീവനക്കാര്‍ എന്ന വ്യാജേന വീട്ടിൽ എത്തിയ രണ്ടു പേര്‍ യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവര്‍ന്നു

ബെംഗളൂരു: കൊറിയർ ജീവനക്കാര്‍ എന്ന വ്യാജേന വീട്ടിൽ എത്തിയ രണ്ടു പേര്‍ യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവര്‍ന്നു. കെ.ആർ.പുരയിലെ ബൃന്ദാവൻ ലേ ഔട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. സന്ധ്യ ഗൗഡ(25) എന്ന വീട്ടമ്മയാണ് കവർച്ചക്കിരയായത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവ് ബസവന ഗൗഡയുമൊന്നിച്ച് കഴിഞ്ഞ മൂന്നു വർഷമായി ബൃന്ദാവൻ ലേ ഔട്ടില്‍ താമസിക്കുകയായിരുന്നു സന്ധ്യ. ഇവരുടെ വീട്ടിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രണ്ടു പേർ എത്തിയത്. കൊറിയർ ഓഫീസിൽ നിന്നാണെന്നും ഒരു കവറു തരാനുണ്ടന്നും പറഞ്ഞ് ഇവർ വീടിൻ്റെ വാതിലിനടുത്തേക്ക് എത്തുകയും വാതിൽക്കൽ നിൽക്കുകയായിരുന്ന സന്ധ്യയെ അകത്തേക്ക് തള്ളിയിടുകയും വലിച്ചിഴച്ച് ബെഡ് റൂമിനകത്തേക്ക് കൊണ്ടു പോകുകയും ചെയ്തു. തടുക്കാൻ ശ്രമിച്ച അവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 170 ഗ്രാം സ്വർണ്ണവും 1.6 ലക്ഷം രൂപയുമാണ് കവർന്നത്. സംഭവസമയത്ത് ബസവന ഗൗഡ ജോലി സ്ഥലത്തായിരുന്നു. കെആർ പുരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Main Topic : Robbers loot woman posing as courier executives
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.