ഡ്യൂട്ടിയിലിരിക്കെ പരിസരത്തുള്ള പാർക്കിൽ പോയി സല്ലപിച്ചു; വനിത പോലീസ് അടക്കം ആറ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ഡ്യൂട്ടിയിലിരിക്കെ പരിസരത്തുള്ള പാർക്കിൽ പോയി സല്ലപിച്ച വനിത പോലീസ് അടക്കമുള്ള ആറ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി കമ്മീഷണർ (ട്രാഫിക് വെസ്റ്റ്) ഡോ. സൗമ്യലത എസ്.കെ. സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ മഞ്ജുനാഥയ്യ, ഹെഡ് കോൺസ്റ്റബിൾ നാഗരാജു, കോൺസ്റ്റബിൾമാരായ പത്മനാഭ, മധുസൂധന, വിശ്വനാഥ്, വനിതാ കോൺസ്റ്റബിൾ സുജന ടി. എന്നിവരേയാണ് സസ്പെൻഡ് ചെയ്തത്.
ആഗസ്റ്റ് പതിനൊന്നാം തീയ്യതിയാണ് സംഭവം. ജാലഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇവർ ആറു പേർക്കുമുള്ള അന്നത്തെ ഡ്യൂട്ടി ഏൽപിച്ചിരുന്നു. എസ് ഐ മഞ്ജുനാഥയ്യയെ തുംകൂർ റോഡിലെ ബി എഫ്.ഡബ്ല്യു ജങ്ഷനിലും, കോൺസ്റ്റബിൾമാരായ പത്മനാഭയേയും, മധുസൂധനയേയും ജാലഹള്ളി പോലിസ് സ്റ്റേഷനടുത്തുള്ള ട്രാഫിക് ജങ്ഷനിലും, വിശ്വനാഥിനെ ഗംഗമ്മ സർക്കിളിലും, ഹെഡ് കോൺസ്റ്റബിൾ നാഗരാജുവിനെ പട്രോളിംഗ് ഡ്യൂട്ടിക്കുമാണ് നിയോഗിച്ചിരുന്നത്. ഡ്യൂട്ടിയിലിരിക്കെ ഇവരെല്ലാവരും ബിഇഎൽ റോഡിലെ ഒരു പാർക്കിൽ ഒത്തുചേരുകയും നർമ്മ സല്ലാപങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. മറ്റൊരു ജങ്ഷനിൽ ഡ്യൂട്ടിക്കായി നിയോഗിച്ച വനിതാ കോൺസ്റ്റബിൾ സുജന ടി ഇവരോടൊപ്പം ചേരുകയും ചെയ്തു. ആ സമയത്ത് പരിശോധനക്കായി ഇറങ്ങിയ ഡിസിപി തിരക്കേറിയ ട്രാഫിക് ജങ്ഷനുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ പകരം സമീപത്തുള്ള പാർക്കിൽ ഇരുന്ന് സല്ലപിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇവരെ ഉടൻ തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Main Topic :Six traffic cops suspended for chit-chatting in park during working hours
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.