കാളകളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച ശേഷം നഗ്നനാക്കി കഴുതപ്പുറത്ത് നടത്തിച്ചു; ഒമ്പത് പേർ അറസ്റ്റിൽ

ബെംഗളൂരു : കാളകളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം നഗ്നനാക്കി കഴുതപ്പുറത്ത് നടത്തിച്ചു. ചിത്രദുർഗ്ഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ സരസ്വതിഘട്ടെ ശൂരപ്പനഹട്ടി ഗ്രാമത്തിലാണ് സംഭവം. ഈശ്വർ എന്ന യുവാവാണ് ആള്‍കൂട്ട വിചാരണക്കും ശിക്ഷക്കും ഇരയായത് ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ഹിരിയൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 21 ന് ഗ്രാമത്തിലെ ബാലണ്ണ എന്നയാളുടെ വീട്ടിൽ നിന്നും കെട്ടിയിട്ടിരുന്ന കാളകളെ ഈശ്വർ മോഷ്ടിച്ചു ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. കാളകളെ ഈശ്വർ ചന്തയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു എന്നാരോപിച്ച് ഗ്രാമവാസികളായ രാമണ്ണ, ജയപ്പ എന്നിവർ വഴിയിൽ വെച്ച് ഈശ്വറിനെ പിടികൂടുകയും ബൈക്കിൽ തിരിച്ച് ഗ്രാമത്തിലെത്തിക്കുകയും ശേഷം മറ്റ് ചില ഗ്രാമവാസികളുമായി ചേർന്ന് ഈശ്വറിനെ ഒരു തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചവശനാക്കുകയും തുടർന്ന് നഗ്നനാക്കി കഴുതപ്പുറത്തിരുത്തി ഗ്രാമം മുഴുവൻ നടത്തിക്കുകയും ചെയ്തു. ആള്‍കൂട്ട ശിക്ഷയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡെപ്യൂട്ടി കമ്മീഷണർ കവിതാ എസ് മന്നിക്കേരി കുറ്റവാളികൾക്കെതിരെ ഉടൻ നടപടി എടുക്കാൻ ഹിരിയൂർ പോലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഈശ്വറിൻറ മൊഴി പ്രകാരം ഗ്രാമവാസികളായ ഗുണ്ടജ്ജര മേനപ്പ, കരിയപ്പ, കിട്ടപ്പ, രാമണ്ണ, മഞ്ജപ്പ, ജയപ്പ എന്നിവരടക്കം ഒമ്പത് പേർക്കെതിരെ ഐ.പി.സി യിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
Main Topic :Man stripped, paraded on donkey for stealing bulls, nine arrested in Chitradurga.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.