Follow the News Bengaluru channel on WhatsApp

ക്വാറന്റെയിന്‍ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കേരളം; മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഇനി 14 ദിവസ ക്വാറന്റെയിന്‍ മതി

തിരുവനന്തപുരം :  കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റെയിന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി കേരള ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച ആളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റെയിനില്‍ പോയാല്‍ മതിയാവും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ലോ റിസ്‌ക്ക് വിഭാഗക്കാര്‍ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആള്‍കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം. സമ്പര്‍ക്കപ്പട്ടികയിലെ ലോ റിസ്‌ക് കാറ്റഗറിക്കാര്‍ക്ക് പുറമേ സെക്കന്ററി കോണ്‍ടാക്ടില്‍ പെടുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. അതേ സമയം എല്ലാവരും സാമൂഹിക അകലം, മാസ്‌ക് എന്നീ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

കേരളത്തിന് പുറത്തു നിന്നും വരുന്നവര്‍ക്കെല്ലാം 28 ദിവസം ക്വാറന്റെയിന്‍ ഏര്‍പ്പെടുത്തിയ തീരുമാനവും മാറ്റിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് എത്തുന്നവര്‍ 14 ദിവസ ഹോം/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ പാലിച്ചാല്‍ മതി. നേരത്തെ 14 ദിവസ റൂം ക്വാറന്റെയിനും 14 ദിവസ ഹോം ക്വാറന്റെയിനുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ചുരുങ്ങിയ ദിവസ അവധിക്ക്  കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന ലക്ഷകണക്കിന് മറുനാടന്‍ മലയാളികള്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനമാണിത്. ഏഴു ദിവസം വരെയുള്ള ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വധൂ വരൻമാർക്കും ക്വാറൻ്റൈയിൻ വേണ്ടെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.

അതേ സമയം സമ്പര്‍ക്കമോ യാത്രയോ അടക്കം ഒരു കോവിഡ് പശ്ചാത്തലമോ ഇല്ലാത്ത ജലദോഷപനിക്കാര്‍ക്കും ഐസൊലേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗുരുതര ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ക്ക് ഒപ്പമാണ് ജലദോഷപനിയുള്ളവര്‍ക്കും നിരീക്ഷണം വ്യവസ്ഥ ചെയ്യുന്നത്. ഇവര്‍ രോഗലക്ഷണങ്ങള്‍ മാറുന്നത് വരെ വീട്ടില്‍ കഴിയണം.ചികിത്സക്കു ശേഷം ആശുപത്രി വിടുന്നവർ ഏഴു ദിവസം യാത്രകൾ ഒഴിവാക്കാനും നിർദ്ദേശങ്ങളിലുണ്ട്.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വായിക്കാം : Guidelines- COVID 19 Contact Tracing and Quarantine


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.