Follow the News Bengaluru channel on WhatsApp

മൈസൂരുവിൽ മെഡിക്കൽ ഓഫിസറുടെ ആത്മഹത്യ: ജില്ലാ പഞ്ചായത്ത് സിഇഒ യെ സ്ഥലം മാറ്റി

ബെംഗളൂരു : കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസറുടെ ആത്മഹത്യയെ തുടർന്ന് ആരോപണ വിധേയനായ മൈസൂരു ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് മിശ്രയെ സ്ഥലം മാറ്റി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രശാന്ത് മിശ്രക്കെതിരെ പോലീസ് നേരത്തെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിരുന്നു.

നഞ്ചൻകോട് താലൂക്കാശുപത്രിയിലെ ഹെൽത്ത് ഓഫീസർ ഡോ. എസ് ആർ നാഗേന്ദ്രയാണ് ആത്മഹത്യ ചെയ്തത്. ഡോ. നാഗേന്ദ്രയെ അദ്ദേഹത്തിൻ്റെ ആലനഹള്ളിയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി നാഗേന്ദ്ര അവധിയില്ലാതെ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥനായ പ്രശാന്ത് കുമാറിൻ്റെ സമർദ്ദത്തെ തുടർന്നുള്ള അമിത ജോലി ഭാരമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവർത്തകരായ ഡോക്ടർമാരുടെ ആരോപണം.

ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് മൈസൂരു അടക്കമുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സർക്കാർ ഡോക്ടമാർ സമരം നടത്തിയിരുന്നു. സിഇഒ യെ സ്ഥലം മാറ്റിയതിനെ തുടർന്ന് ഡോക്ടർമാർ സമരം പിൻവലിച്ചു. നാഗേന്ദ്രയുടെ മരണം സംബന്ധിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഉത്തരവിട്ടിരുന്നു. ഡോക്ടറുടെ കുടുംബത്തിന് 50 ലക്ഷം രൂപയും നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകും.
കോവിഡ് സാഹചര്യത്തിൽ ഡോക്ടർമാർ അനുഭവിക്കുന്ന വിഷമതകളെ കുറിച്ച് മനസ്സിലാക്കുന്നുവെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഡോക്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. സമരം പിൻവലിച്ച തീരുമാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.