Follow the News Bengaluru channel on WhatsApp

കർണാടകയിലേക്ക് എത്തുന്നവർക്ക് ഇനി സേവാ സിന്ധു രജിസ്ട്രേഷൻ വേണ്ട; പുതുക്കിയ നിർദേശങ്ങള്‍ കർണാടക സർക്കാർ പുറത്തുവിട്ടു

ബെംഗളൂരു : കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതുക്കിയ  മാർഗനിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ ഇന്ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം നേരത്തെ സംസ്ഥാനാന്തര യാത്രക്ക് ഉണ്ടായിരുന്ന വ്യവസ്ഥകളില്‍ താഴെ പറയുന്നവ ഒഴിവാക്കി.

പുതുക്കിയ നിർദ്ദേശങ്ങൾ പ്രകാരം ഒഴിവാക്കിയവ :

  • ഇനി മുതൽ സേവ സിന്ധു പോർട്ടലിൽ രജിസ്ട്രേഷൻ വേണ്ട
  • സംസ്ഥാനത്തെ അതിർത്തികളിലെ റോഡുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ മെഡിക്കൽ പരിശോധന ഒഴിവാക്കി.
  • ഓരോ ജില്ലകളിലേക്ക് എത്തുമ്പോഴുള്ള സ്ക്രീനിംഗ് ഒഴിവാക്കി.
  • യാത്രക്കാരുടെ തരം തിരിക്കൽ ഒഴിവാക്കി
  • പതിനാല് ദിവസത്തെ നിര്‍ബന്ധിത ക്വാറൻ്റയിൻ ഒഴിവാക്കി
  • ഐസൊലേഷൻ, പരിശോധന എന്നിവ ഒഴിവാക്കി
  • ഹോം ക്വാറൻ്റെയിനുമായി ബന്ധപ്പെട്ട് വീട്ടുവാതിലിൽ പോസ്റ്റർ പതിക്കൽ, അയൽവാസികൾക്ക് വിവരം നൽകൽ, അപ്പാർട്ട്മെൻറ് അസോസിയേഷനെ അറിയിക്കൽ എന്നിവ ഒഴിവാക്കി.

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവര്ക്കു‍ള്ള നിർദ്ദേശങ്ങൾ.

  • കോവിഡ് ലക്ഷണമില്ലാത്തവരാണെങ്കിൽ 14 ദിവസ ക്വാറൻ്റെയിൻ വേണ്ട. പനി, ചുമ, ജലദോഷം, തൊണ്ടവേദന ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ ആപ്തമിത്രയിൽ 14410 ൽ അറിയിക്കണം
  • മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങൾ ഉള്ളവർ സ്വ യം മറ്റുള്ളവരിൽ നിന്നും മാറി നിൽക്കണം.
  • കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം, ഇടക്കിടെ കൈ കഴുകൽ, ചുമക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കൽ എന്നിവ പൊതു സ്ഥലത്തും ജോലി സ്ഥലത്തും പാലിക്കണം.

കർണാടകയിലേക്ക് വരുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലുള്ളവർക്കും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവർക്കും, അതുപോലെ കർണാടകയിലൂടെ തൊഴിൽ, വിദ്യാഭ്യാസം എന്നിവ അടക്കമുള്ള എല്ലാ ആവശ്യത്തിലേക്കും യാത്ര ചെയ്യുന്നവർക്കും ഇത് ബാധകമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.ഈ വ്യവസ്ഥകൾ പ്രകാരമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ജില്ലാ ഭരണാധികാരികൾക്കും / ബിബിഎംപി കമ്മീഷണർക്കും സർക്കുലറിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് മഹാമാരിയെ തുടർന്ന് മാർച്ച് 25 മുതലുള്ള  കേന്ദ്ര സർക്കാറിൻ്റെ ലോക് ഡൗൺ നിർദ്ദേശപ്രകാരമാണ് അന്തർ സംസ്ഥാന യാത്രക്ക് വിലക്ക് വരുന്നത്. . തുടർന്ന് ജൂണിൽ ആരംഭിച്ച കേന്ദ്ര സർക്കാറിൻ്റെ അൺലോക്ക് പ്രകാരം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. അൺലോക്ക് 3 പ്രകാരമുള്ള ഇളവുകളുടെ ഭാഗമായാണ് കർണാടക സർക്കാർ അന്തർ സംസ്ഥാന യാത്രക്കാർക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കുന്നതെന്നും സർക്കുലറിൽ പറയുന്നു

 പുതുക്കിയ സർക്കുലർ

 

 

 

സര്‍ക്കുലര്‍ ഡൌണ്‍ ലോഡ് ചെയ്യാം : revised circular


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.