കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8161 പേർക്ക്; രോഗമുക്തി നേടിയവർ 6814, മരണം 148

ബെംഗളുരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 8161 പേർക്ക്. രോഗമുക്തി നേടിയവർ 6814. ബെംഗളൂരു അർബനിൽ ഇന്ന് 2294 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1538 പേർ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി. ബെംഗളൂരു അര്‍ബനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 112087 ആണ്. ചികിത്സയിലുള്ളവർ 35430.
ഇന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 61 പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1755 ആയി. മൈസൂരുവില്‍ ഇന്ന് 1331 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ മൈസൂരുവില്‍ നിന്നും സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതടക്കമാണ് ഇന്നത്തെ നിരക്ക് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
24587 ആൻ്റിജൻ പരിശോധനയും 35200 ആർടി പിസിആർ ടെസ്റ്റുമടക്കം 59787 സാമ്പിൾ പരിശോധനകളാണ് ഇന്ന് സംസ്ഥാനത്ത് നടത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 2513555 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
- ബാഗല്‍ കോട്ട് 83
- ബല്ലാരി 551
- ബെളഗാവി 298
- ബെംഗളൂരു റൂറല്‍ 63
- ബെംഗളൂരു അര്‍ബന്‍ 2294
- ബീദര്‍ 61
- ചാമരാജ നഗര 17
- ചിക്കബെല്ലാപുര 93
- ചിക്കമഗളൂരു 88
- ചിത്രദുര്‍ഗ 114
- ദക്ഷിണ കന്നഡ 247
- ദാവണ്‍ഗരെ 318
- ധാര്‍വാഡ് 204
- ഗദഗ് 175
- ഹാസന 205
- ഹവേരി 78
- കല്‍ബുര്‍ഗി 227
- കുടക് 8
- കോളാര്‍ 47
- കൊപ്പല്‍ 238
- മണ്ഡ്യ 153
- മൈസൂര്‍ 1331
- റായിച്ചൂര്‍ 88
- രാമനഗര 56
- ശിവമൊഗ 276
- തുംകൂര് 223
- ഉഡുപ്പി 217
- ഉത്തര കന്നഡ 141
- വിജയപുര 135
- യാദഗിരി 132
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 291826 പേർക്കാണ്. ഇന്ന് 6814 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 204439 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 148 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 4958 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 82410 ആണ്. ഇതില്‍ 751 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
Main Topic : Covid updates Karnataka
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
