വിഭാവനം ചെയ്യുന്ന കാലത്തെ ജൈവികാടിത്തറയാണ് ക്ലാസിക് രചകളുടെ കരുത്ത്: സുജ സൂസന്‍ ജോര്‍ജ്ജ്

ബെംഗളുരു : കലയും, സാഹിത്യവും മറ്റേതൊരു സാംസ്‌കാരിക മുന്നേറ്റവും അത് രൂപപ്പെടുന്ന കാലത്തെ ,വിഭാവനം ചെയ്യുന്ന ലോകത്തെ ജൈവികമായ അടിത്തറയില്‍ മാത്രമേ നിലനില്ക്കുകയുള്ളു എന്ന് മലയാളം മിഷന്‍ കേരള ഡയറക്ടര്‍ പ്രഫ: സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. ക്ലാസിക്കുകള്‍ എന്ന് നാം വിശേപ്പിക്കുന്ന സാഹിത്യങ്ങള്‍ അങ്ങിനെയുളളവയാണ്.
കോവിഡ് കാലത്ത് സംഭവിക്കുന്ന ദാരിദ്ര്യവും, ഒറ്റപ്പെടലും ഒരിക്കലും കണക്കാക്കപ്പെടാന്‍ കഴിയാത്തതാണ്. കലാ സാഹിത്യ രംഗത്ത് ഭീകരമായ ശൂന്യത ഇത് പടര്‍ത്തിയിട്ടുണ്ട്. ബെംഗളുരു മലയാളി റൈറ്റേഴ്‌സ് & ആര്‍ട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിച്ച ‘കോവിഡാനന്തര സിഹിത്യ വിചാരം’ വെര്‍ച്വല്‍ ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍.
റൈറ്റേസ് ഫോറം സ്ഥപക സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസഫ് വന്നേരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. കവിയും കഥാകൃത്തുമായ അദ്ദേഹം ബംഗളൂര്‍ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മകളുടെ ആദ്യകാല സംഘാടകനാണ്. ബംഗളൂരുവിന്റെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമായ ഔട്ടര്‍ റിംഗ് റോഡ് വിഭാവനം ചെയ്തവരില്‍ സുപ്രധാന പങ്കുവഹിച്ചത് ശ്രീ ജോസഫ് വന്നേരിയായിരുന്നു.
പ്രസിഡന്റ് ടി. എ. കലിസ്റ്റസ് , സുധകകരന്‍ രാമന്തളി, കെ. ആര്‍. കിഷോര്‍, ടി. എം. ശ്രീധരന്‍, ബി.എസ്. ഉണ്ണികൃഷ്ണന്‍, ഇന്ദിരാ ബാലന്‍, രേഖാ മേനോന്‍, കല ജി കെ, ബിലു സി നാരായണന്‍, അനില്‍ മിത്രാനന്തപുരം, നവീന്‍.എസ്, അനീസ് അലി, ഡോ. എം. പി. രാജന്‍, മണികണ്ഠന്‍ , അന്‍വര്‍ മുത്തില്ലത്ത്, രവികുമാര്‍ തിരുമല,
ഫസല്‍ റഹ്മാന്‍, കെ.വി.പി സുലൈമാന്‍.തങ്കച്ചന്‍ പന്തളം, മുഹമ്മദ് കുനിങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രഭാഷണം കേള്‍ക്കാം :
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
