Follow the News Bengaluru channel on WhatsApp

വന്യമൃഗങ്ങളുടെ സംരക്ഷണം; ഇന്‍ഫോസിസ് സുധാമൂര്‍ത്തിയോടുള്ള ആദരമായി ബെന്നാര്‍ഘട്ട ദേശീയപാര്‍ക്കിലെ ആനകുട്ടിക്ക് സുധ എന്ന പേര്

ബെംഗളൂരു: ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ സുധാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നടത്തിയ വിവിധ വികസന പ്രവര്‍ത്തനങ്ങളും, വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി നടത്തിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചുകൊണ്ട്  പാര്‍ക്കിലെ പുതിയ അതിഥിയായ ആന കുട്ടിക്ക് സുധാമൂര്‍ത്തിയുടെ പേരിട്ട് പാര്‍ക്ക് അധികൃതര്‍.

കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് ബയോളജിക്കല്‍ പാര്‍ക്കിലെ സുവര്‍ണ എന്ന ആന പ്രസവിച്ചത്. ആനകുട്ടിക്ക് പേരിടാന്‍ രണ്ടാമതൊന്ന് അലോചിക്കേണ്ടിവന്നിട്ടില്ലെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പേര് നല്‍കുന്നതിനുള്ള അനുവാദം സുധാമൂര്‍ത്തിയില്‍ നിന്നും ലഭിച്ചത്. പാര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിങ്ങ് പറഞ്ഞു.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് പാര്‍ക്കില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കടുവകളുടേയും, ജിറാഫുകളുടേയും പ്രത്യേക ആവാസ വ്യവസ്ഥകള്‍ നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്നതും ഇന്‍ഫോസിസ് ഫൗണ്ടേഷനായിരുന്നു. ഇതിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ പാര്‍ക്കിലെത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുധാ മൂര്‍ത്തി നേരിട്ടു വിലയിരുത്തുകയും ചെയ്തിരുന്നു. ബെന്നാര്‍ഘട്ട പാര്‍ക്കിന് പുറമെ ഗദകിലെ ബിങ്കതകട്ടി മൃഗശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ പണം ചിലവഴിച്ചിരുന്നു.

Content High lights : Bengaluru zoo names elephant calf after Sudha Murthy to acknowledge Infosys’s contribution

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.