കേരളത്തില്‍ ഇന്ന് 2543 പേർക്ക് കോവിഡ്; 2260 സമ്പർക്ക രോഗികൾ, രോഗം ഭേദമായവര്‍ 2097, 7 മരണം

തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് 2543 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം  വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 532 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 298 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 286 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 207 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 189 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 156 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 135 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 127 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 126 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 88 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 49 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാർ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണൻകുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂർ മയ്യിൽ സ്വദേശി പി. വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 156 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2260 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 497 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 279 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 228 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 178 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 152 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 144 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 120 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 69 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22,മലപ്പുറം, കണ്ണൂർ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5,പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 2 വീതവും, കാസർഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 544 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 93 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 150 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 82 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 36 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 155 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 345 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 106 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 7 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 134 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 193 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,75,306 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,125 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2541 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,08,013 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,75,094 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈൻമെന്റ് സോൺ വാർഡ് 12), പൂഞ്ഞാർ തെക്കേക്കര (8), ചിറക്കടവ് (2,3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാർപ്പ് (2), തൃശൂർ ജില്ലയിലെ പനച്ചേരി (സബ് വാർഡ് 23), കൊടകര (സബ് വാർഡ് 18), ചാഴൂർ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാർഡ് 16), പാമ്പാടുംപാറ (സബ് വാർഡ് 3), ദേവികുളം (സബ് വാർഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുൻസിപ്പാലിറ്റി (സബ് വാർഡ് 16), ആല (5,9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാർഡ് 9), കോയിപുറം (സബ് വാർഡ് 12), കുറ്റൂർ (സബ് വാർഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6,15,16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9,10 (സബ് വാർഡ്), കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക (1,7,11,12,18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാർഡ് 4,7), മുടക്കുഴ (സബ് വാർഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2,16,17), എടവണ്ണ (6,7,8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂർ (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

34 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുറിച്ചി (വാർഡ് 12), പനച്ചിക്കാട് (18), തീക്കോയി (13), പാമ്പാടി (17), ഉഴവൂർ (12), വെള്ളൂർ (14), മാടപ്പള്ളി (11), നെടുങ്കുന്നം (6), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), വള്ളിക്കോട് (12), കുളനട (1,16 (സബ് വാർഡ്), 6), നിരണം 12), ഇലന്തൂർ (2,5), കോന്നി (13), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (12), കരുവാറ്റ (6), പെരുമ്പാലം (5,10), നൂറനാട് (2,3,4 (സബ് വാർഡ്), എറണാകുളം ജില്ലയിലെ എലഞ്ഞി (7), പല്ലാരിമംഗലം (11,12,13), പോത്താനിക്കാട് (1), വടശേരിക്കര (20 (സബ് വാർഡ്), 19), തൃശൂർ ജില്ലയിലെ വെങ്കിടാങ്ങ് (സബ് വാർഡ് 9), പരിയാരം (8), കൊടുങ്ങല്ലൂർ (സബ് വാർഡ് 1,2), കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടി (സബ് വാർഡ് 13), കടലുണ്ടി (1,4,12,13,21), ഇടുക്കി ജില്ലയിലെ കാഞ്ചിയാർ (സബ് വാർഡ് 3,4,10, 14), ഇടുക്കി വണ്ടിപ്പെരിയാർ (2,3(സബ് വാർഡ്), കൊല്ലം ജില്ലയിലെ നെടുമ്പന (17), പോരുവഴി (3,4), വയനാട് ജില്ലയിലെ പൂത്താടി (2,4,6,7,8 (സബ് വാർഡ്), 11,15,16,17,18,19,22), കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി (1,2,3,6,7,8,9,10, 11,12,13,14,15), മലപ്പുറം ജില്ലയിലെ വാഴയൂർ (3,4,12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 599 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Main Topic : Covid Updates, Kerala


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.