ബിബിഎംപിയിലെ നാല് വാര്‍ഡുകളില്‍ നൂറില്‍ താഴെ മാത്രം കോവിഡ് പോസിറ്റീവ് കേസുകള്‍

ബെംഗളൂരു: സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളില്‍ പകുതിയുടെ അടുത്ത് ബെംഗളൂരുവിലാണെന്നിരിക്കെ, ബിബിഎംപിയിലെ 198 വാര്‍ഡുകളില്‍ നാല് വാര്‍ഡുകളില്‍ നിന്നും വരുന്നത് ശുഭ വാര്‍ത്തയാണ്. കോവിഡ് വാര്‍ റൂം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ആഗസ്റ്റ് 27 വരെ ഈ നാല് വാര്‍ഡുകളിലും നൂറില്‍ താഴെയാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍. ഡി.ജെ. ഹള്ളി, ദേവസാന്ദ്ര, കുശാല്‍ നഗര്‍ എന്നീ വാര്‍ഡുകളില്‍ ശരാശരി 61-80 വരെ കേസുകളും, കെംപാപുര അഗ്രഹാര വാര്‍ഡില്‍ 81-100 ഇടയിലാണ് കേസുകള്‍. മറ്റുള്ള വാര്‍ഡുകളില്‍ 121-140 വരെയാണ് ശരാശരി കേസുകള്‍.
മേല്‍ പറഞ്ഞ നാല് വാര്‍ഡുകളില്‍ എഴുപത് ശതമാനം പേരും ചേരിപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനും മറ്റു ശക്തമായ നടപടികളുമാണ് ജനസാന്ദ്രത ഏറെയുള്ള ഈ വാര്‍ഡുകളില്‍ വൈറസ് പടരാതെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പുലികേശ് നഗര്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ വരുന്ന ഈ നാല് വാര്‍ഡുകളിലും ബെംഗളൂരു കലാപത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും രോഗം പടരാതിരിക്കാന്‍ സഹായിച്ചു.
ഈ വാര്‍ഡുകളില്‍ ഹോം ക്വാറന്റയിന്‍ സൗകര്യമില്ലാത്തവരേയും, രോഗലക്ഷണങ്ങള്‍ കാണിക്കാതെ പോസിറ്റീവ് ആയവരേയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് ഈസ്റ്റ് സോണ്‍ നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ഭാസ്‌ക്കര്‍ വിജയകുമാര്‍ പറഞ്ഞു.
ദേവസാന്ദ്ര വാര്‍ഡിലെ കെ. ആര്‍. മാര്‍ക്കറ്റ് പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും, കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതുമെല്ലാം ആണ് കേസുകള്‍ കുറയാന്‍ കാരണമായെതെന്ന് വാര്‍ഡ് കോര്‍പ്പറേറ്റര്‍ എം.എന്‍. ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല കണ്ടെയിന്‍മെന്റ് നടപടികളും, ക്വാറന്റയിന്‍ ലംഘനങ്ങളും കണ്ടു പിടിക്കാന്‍ ഏര്‍പ്പെടുത്തിയ അറുപതോളം വാളന്റിയര്‍മാരുടെ സേവനങ്ങളും പോസിറ്റീവ് കേസുകള്‍ കുറയാന്‍ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
