Follow the News Bengaluru channel on WhatsApp

മുന്‍ മന്ത്രിയും ബെള്ളാരിയിലെ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡിക്കും മുന്‍ എംഎല്‍എ മുനിരത്‌നക്കും കോവിഡ്

ബെംഗളൂരു : മുന്‍ മന്ത്രിയും ബെള്ളാരിയിലെ ഖനി വ്യവസായിയുമായ ജി ജനാര്‍ദ്ദന റെഡ്ഡിക്കും അയോഗ്യനാക്കപ്പെട്ട രാജരാജേശ്വരി നഗറില്‍ നിന്നുള്ള എംഎല്‍എയുമായ മുനിരത്‌നക്കും കോവിഡ് സ്ഥിരീകരിച്ചു.

അനധികൃത ഖനന കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട റെഡ്ഡിക്ക്  2015 ജനുവരിയില്‍ കടുത്ത ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.  ആരോഗ്യ മന്ത്രി ശ്രീരാമുലുവിന്റെ മാതാവിന്റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാനായി റെഡ്ഡി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ പ്രത്യേക അനുമതി തേടിയിരുന്നു.  എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ജനാര്‍ദ്ദന റെഡ്ഢിക്ക് കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് രോഗമുക്തി നേടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു – ശ്രീരാമുലു ട്വിറ്ററില്‍ കുറിച്ചു.

രാജരാജേശ്വരി നഗറില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കുകയും പിന്നീട് അയോഗ്യനാക്കുകയും ചെയ്ത എംഎല്‍എ മുനിരത്‌നക്കും കോവിഡ് സ്ഥിരീകരിച്ചു. 57 കാരനായ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞാന്‍ തിരിച്ചു വന്നാല്‍ നിങ്ങളെ സേവിക്കും. ഇല്ലെങ്കില്‍ എന്നോട് ക്ഷമിക്കുക’-എന്ന് 
എളിയ ഒരു പരിചാരകന്‍ – മുനിരത്‌ന ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

ചലച്ചിത്രനിര്‍മ്മാതാവു കൂടിയായ മുനിരത്‌ന കഴിഞ്ഞ തവണ രാജ രാജേശ്വരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ 80282 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പായി മുനിരത്‌ന അടക്കം 14 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എ മാരെ അയോഗ്യരാക്കുകയായിരുന്നു. രാജ രാജേശ്വരി മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞടുപ്പിന്‍ ബിജെപി ടിക്കറ്റില്‍ മുനിരത്‌ന മത്സരിക്കുമെനാണ് സൂചനകള്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.