അഞ്ച് മാസത്തെ അടച്ചിടലിനു ശേഷം കെ ആർ മാർക്കറ്റ് തുറന്നു

ബെംഗളൂരു: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു മാസമായി അടച്ചിട്ട നഗരത്തിലെ കെ ആര്‍ മാര്‍ക്കറ്റും, കലാസിപാളയവും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും തെരുവോര കച്ചവടത്തിന് കര്‍ശനമായ വിലക്കുണ്ട്. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ 22 ആയിരുന്നു കെ ആര്‍ മാര്‍ക്കറ്റും കലാസിപ്പാളയവും പൂര്‍ണ്ണമായും അടച്ചിട്ടത്.
ഇന്നലെ രാത്രി തന്നെ മാര്‍ക്കറ്റ് തുറക്കുന്നതിന്റെ മുന്നോടിയായി കടയുടമകളും, കച്ചവടക്കാരും മറ്റും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പഴം, പച്ചക്കറി, പലചരക്ക്, മാംസം, എന്നിവ വില്‍ക്കുന്ന രണ്ടായിരത്തിലധികം കടകളാണ് കെ. ആര്‍. മാര്‍ക്കറ്റിലുള്ളത്. ബിബിഎംപി ജോലിക്കാര്‍ ഇന്നലെ അണുനശീകരണ പ്രവൃത്തികള്‍ നടത്തി. കൂടാതെ ജനങ്ങള്‍ക്ക് ഓരോ കടയുടെ മുന്നിലും സാമൂഹിക അകലം പാലിച്ച് കൊണ്ട് സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള വൃത്തങ്ങളും അവര്‍ വരച്ചിട്ടു.
കോവിഡ് 19നെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന കെ.ആര്‍. മാര്‍ക്കറ്റ് ഇപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിച്ചു കൊണ്ട് തുറക്കാന്‍ അനുവദിച്ചിരിക്കുകയാണെന്ന് ബിബിഎംപി കമ്മീഷണര്‍ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. മാസ്‌ക് ധരിക്കുന്നതും, സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബ്ബന്ധമാണ്. ഇത് കണിശമായും പാലിക്കുന്നെണ്ടെന്ന് ഉറപ്പ് വരുത്താന്‍ പതിനഞ്ചോളം മാര്‍ഷലുകളെയാണ് നിയോഗച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കോടി രൂപ ചിലവിട്ട് മാര്‍ക്കറ്റില്‍ അഗ്‌നിപ്രതിരോധ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയുട്ടള്ളതായി കമ്മീഷണര്‍ പറഞ്ഞു.
ഒരു വര്‍ഷത്തേക്ക് വാടക വേണ്ടെന്നു വെക്കണമെന്ന് കെ.ആര്‍. മാര്‍ക്കറ്റ് വെന്‍ഡേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ദിവാകര്‍ ബിബിഎംപി യോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാസങ്ങളില്‍ അഞ്ച് പ്രധാനപ്പെട്ട ഉത്സവങ്ങളാണ് കടന്നുപോയത്. മാര്‍ക്കറ്റ് അടച്ചിട്ടതിനാല്‍ കച്ചവടം നടന്നില്ല. മാത്രമല്ല ലോക്ക് ഡൗണ്‍ മൂലം കച്ചവടക്കാര്‍ക്ക് കടബാധ്യതകളുണ്ടായെന്നും ദിവാകര്‍ പറഞ്ഞു..
ಕಲಾಸಿಪಾಳ್ಯ ಮಾರುಕಟ್ಟೆಯ ಮಳಿಗೆಗಳಲ್ಲಿ ವ್ಯಾಪಾರ ವಹಿವಾಟಿಗೆ ಇಂದಿನಿಂದ ಅವಕಾಶ ಕಲ್ಪಿಸಲಾಗಿದೆ. ಸಾಮಾಜಿಕ ಅಂತರ ಕಾಯ್ದುಕೊಳ್ಳಲು ಚೌಕಟ್ಟನ್ನು ಗುರುತಿಸಿ ಸುರಕ್ಷತಾ ಕ್ರಮಗಳನ್ನು #ಬಿಬಿಎಂಪಿಯು ಕೈಗೊಂಡಿದೆ. ವ್ಯಾಪಾರಿಗಳು & ಗ್ರಾಹಕರು ಕಡ್ಡಾಯವಾಗಿ ಮಾಸ್ಕ್, ಸಾಮಾಜಿಕ ಅಂತರ & ಸ್ಯಾನಿಟೈಸರ್ ಬಳಸಲು ತಮ್ಮಲ್ಲಿ ಮನವಿ.#BBMP #Bengaluru pic.twitter.com/iMo8VrsAxx
— N. Manjunatha Prasad,IAS (@BBMPCOMM) September 1, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
