മാവേലിയും ഓൺലൈനിൽ; രസികൻ ഹ്രസ്വ ചിത്രവുമായി ഹുബ്ലി മലയാളം മിഷനിലെ കൊച്ചു കൂട്ടുകാർ

ബെംഗളൂരു: രസികൻ ഹ്രസ്വ ചിത്രവുമായി ഹുബ്ലി മലയാളം മിഷനിലെ കൊച്ചു കൂട്ടുകാർ. മാവേലിയും ഓൺലൈനിൽ എന്ന പേരില്‍ മലയാളം മിഷനിലെ പഠിതാക്കളായ കുട്ടികള്‍ അവതരിപ്പിച്ച ഹ്രസ്വ ചിത്രമാണ് ഓണ നാളില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. മിഠായിപ്പൊതി എന്ന യുട്യൂബ് ചാനലിലാണ് എട്ടു മിനിട്ടിനടുത്ത് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം കഴിഞ്ഞ ദിവസം വെബ് കാസ്റ്റ് ചെയ്തത്.
മറുനാട്ടില്‍ ജീവിക്കുന്ന കുട്ടികള്‍ തങ്ങളുടെ ഇക്കൊല്ലത്തെ ഓണാഘോഷം ലോക്ക് ഡൗണും ക്വാറന്റൈനും കൂടി ആകെ പ്രതിസന്ധിയിലാക്കുമെന്നതില്‍ സങ്കടപെടുന്നു. ഇതറിഞ്ഞ മാവേലി കുട്ടികളുടെ സങ്കടം മാറ്റാനായി ഓണ്‍ലൈനില്‍ എത്തുന്നതാണ് കഥയുടെ പശ്ചാത്തലം. ആദ്യമായി ക്യാമറക്കു മുന്നിൽ എത്തുന്നു എന്ന തോന്നല്‍ ഉളവാക്കാത്ത വിധത്തില്‍ കുട്ടികള്‍ തികച്ചും സ്വാഭാവികതയോടെ അഭിനയിച്ചു എന്നതാണ് മാവേലിയും ഓൺലൈനിൽ എന്ന ഹ്രസ്വ ചിത്രത്തെ മികവുറ്റതാക്കുന്നത്.
ആശയത്തിന്റെ പുതുമ, സാങ്കേതിക മികവ്, കുട്ടികളുടെ പ്രകടനം എന്നിവ അവതരണത്തിലെ ചെറിയ പോരായ്മകളെ മറികടന്നിരിക്കുന്നു.
വാമനനെ ഗംഭീരമാക്കിയ ഏഴാം ക്ലാസ്സുകാരൻ ഫെബിൻ തന്നെയാണ് എഡിറ്റിങ്ങും വിഷ്വല് എഫക്ട്സും അവിശ്വസനീയമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ നേതാവായി വരുന്ന നഴ്സറി വിദ്യാർത്ഥി കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ചിരിപ്പിക്കും. മിഥുൻ മധുലാൽ കേന്ദ്രകഥാപാത്രമായ മാവേലിയെ അവതരിപ്പിച്ചപ്പോൾ ഭവ്യ, മേഘ, ശ്രീദേവി, അമൃത, ശ്രീലക്ഷ്മി, ഫാബി എന്നിവർ അവരവരുടെ റോളുകൾ ഭംഗിയാക്കി.നിബിൻ മുഖ്യമന്ത്രിയുടെ റോളും നിഷാൻ പ്രതിപക്ഷനേതാവിന്റെ റോളും അവതരിപ്പിച്ചു. ഹുബ്ലിയിലെ റെയിൽവേ ജീവനക്കാരനായ ഷാഹുൽ ഹമീദ് ആണ് ഈ കഥയുടെ ആശയവും അവതരണവും. മധുലാൽ ഏകോപനം നിര്‍വഹിച്ചു.
2016 ജൂലൈ മുതൽ മലയാളം മിഷൻ ഹുബ്ലിയിൽ പ്രവർത്തിക്കുന്നു.കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളിലായി അൻപതോളം കുട്ടികൾ ആണ് ഇപ്പോൾ ഇവിടെ മലയാളം പഠിക്കുന്നത്. ഗോവ ചാപ്റ്ററിന് കീഴിൽ ആണ് ഹുബ്ലി മലയാളം മിഷൻ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.
മാവേലിയും ഓൺലൈനിൽ കാണാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
good one