ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. രാജ്യത്ത് 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. കർണാടകയിൽ 33 കേന്ദ്രങ്ങളിലായി 40000 ഓളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ബെംഗളൂരുവിൽ ഒറ്റ പരീക്ഷ കേന്ദ്രമാണ് ഉള്ളത്. 400 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ് പരീക്ഷ.
കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. മഹാമാരിയുടെ പശ്ചാതലത്തിൽ പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വെള്ളിയാഴ്ച്ച കോടതിയെ അറിയിക്കുകയുണ്ടായി. എന്നാൽ പരീക്ഷ നടത്താൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി കോടതിയെ അറിയിക്കുകയായിരുന്നു.
കോവിഡ് കാരണം നേരത്തെ രണ്ടു തവണ ജെ.ഇ.ഇ മാറ്റി വെച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് എൻ.ടി.എ ഡയറക്ടർ വിനീത് ജോഷി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 12 മുതല്‍ 24 വരെ പരീക്ഷാര്‍ഥികള്‍ മാത്രമേ ഒരു മുറിയില്‍ ഉണ്ടാവുകയുള്ളു. പരീക്ഷാർഥികൾക്കായി സൗകര്യങ്ങളൊരുക്കി കൊടുക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി രമേശ് പൊക്രിയാൽ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.
കർണാടക നടത്തിയ എസ്എസ്എൽസി പരീക്ഷയിൽ 8.5 ലക്ഷം വിദ്യാർത്ഥികളും, കർണാടക പൊതു പ്രവേശന പരീക്ഷയിൽ 1.8 ലക്ഷം പേരുമാണ് പരീക്ഷ എഴുതിയത്. വളരെ സുരക്ഷിതമായാണ് ഈ പരീക്ഷകൾ നടത്തിയത്. ഇതേ പോലെ സംസ്ഥാനത്ത് ജെഇഇ പരീക്ഷകളും ശക്തമായ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സുരക്ഷിതമായി നടത്താൻ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായണൻ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
