ഓക്കെയം ഗ്രൂപ്പ് ചെയർമാനും ബെംഗളൂരു ശ്രീനാരായണ സമിതി മുന്‍ അധ്യക്ഷനുമായ ഡോ. കെ രാജേന്ദ്രന്‍ നിര്യാതനായി

ബെംഗളൂരു : ബെംഗളൂരുവിലെ ശ്രീനാരായണ സമിതി അധ്യക്ഷനും ഉപദേശക സമിതി ചെയര്‍മാനുമായ ഡോ. കെ രാജേന്ദ്രന്‍ നിര്യാതനായി. ഓക്കെയം (OK eM) )ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പാര്‍ക്കിന്‍സണ്‍ സംബന്ധിച്ച രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ബിടിഎം ലേ ഔട്ടിലെ ഒ കെ യെം ഹൗസില്‍ വെച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം ആറ്റിങ്ങല്‍ ഊരു പൊയികയില്‍ കൃഷ്ണന്‍ – മീനാക്ഷി ദമ്പതികളുടെ മകനായ രാജേന്ദ്രന്‍ മെക്കാനിക്കല്‍ എഞ്ചീനീയറിംഗ് പൂര്‍ത്തിയാക്കി 1972 ലാണ് ബെംഗളൂരുവില്‍ എത്തുന്നത്. 1974 ല്‍ ഓക്കെയം ഗ്രൂപ്പ് (ഊരു പൊയ്കയില്‍ കൃഷ്ണന്‍ മീനാക്ഷി ) സ്ഥാപിച്ചു. കാസ്റ്റോ കാസ്റ്റിംഗ്, കരകൗശല നിര്‍മ്മാണ വില്‍പ്പന മേഖലകളില്‍ മുന്‍ നിരയിലെത്തിയ ഓക്കെയം ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് മേഖലകളിലും സജീവമായിരുന്നു.
ബെംഗളൂരുവിലെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും രാജേന്ദ്രന്‍ നല്‍കിയ സംഭാവന അതുല്ല്യമാണ്. ബെംഗളൂരുവിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു രാജേന്ദ്രന്റേത്. പറച്ചിയില്‍ നിന്ന് പരാശ്ശര മുനിയിലേക്ക്, നാം എങ്ങോട്ട് എന്നീ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിശാലയാണ് ഭാര്യ. മക്കള്‍ : മീന, അനിത, ദിവ്യ.
മരുമക്കള്‍ : മത്തീന്‍, ഉല്ലാസ്, അനില്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ഓടെ വില്‍സണ്‍ ഗാര്‍ഡനില്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.