Follow the News Bengaluru channel on WhatsApp

ഈ വര്‍ഷം പുതിയ ബസ്സുകള്‍ വാങ്ങുന്നതില്‍ നിന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ വിലക്കി സര്‍ക്കാര്‍

ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷം പുതിയ ബസ്സുകളൊന്നും വാങ്ങരുത് എന്നുള്ളതടക്കമുള്ള കര്‍ശന നിബന്ധനകളോടെ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് 423 കോടി രൂപ സഹായ ധനം സര്‍ക്കാര്‍ അനുവദിച്ചു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ പിന്നെ വന്‍ സാമ്പത്തിക ബാധ്യത നേരിടുന്ന കോര്‍പ്പറേഷന്‍, ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കോര്‍പ്പറേഷന്റ നാല് വിഭാഗങ്ങളിലുമായി – ബി.എം.ആര്‍.ടി.സി, എന്‍.ഡബ്യു.കെ.ആര്‍.ടി.സി, എന്‍.ഇ.കെ.ആര്‍.ടി.സി, കെ.എസ്.ആര്‍.ടി.സി – ജോലി ചെയ്യുന്ന ഒന്നേകാല്‍ ലക്ഷം ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായി കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ 1015 കോടി രൂപ സര്‍ക്കാര്‍ ധനസഹായം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സര്‍ക്കാര്‍ ജൂലൈ മാസത്തില്‍ രണ്ട് ഗഡുക്കളായി 466 കോടി രൂപയും, 426 കോടി രൂപയും നല്‍കിയിരുന്നു.

ഇപ്പോള്‍ അനുവദിച്ച തുക ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും ക്ഷാമബത്തയും നല്‍കാനുള്ളതാണെന്നും, ബാക്കി തുക കോര്‍പ്പറേഷന്‍ തന്നെ കണ്ടെത്തി ജീവനക്കാര്‍ക്ക് നല്‍കേണ്ടതുണ്ടെന്നും എം.ഡി. പറഞ്ഞു. മാത്രമല്ല ഓവര്‍ ടൈം, മറ്റ് അലവന്‍സുകള്‍ എന്നിവ സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്ന് നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ തസ്തികകള്‍ ഒഴിവാക്കാനും, ആവശ്യമെങ്കില്‍ മാത്രം സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ വാങ്ങാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും എംഡി പറഞ്ഞു.

Main Topic :Karnataka Govt bars Road Transport Corporations from buying new buses.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.