പ്രതിദിന കോവിഡ് കേസ് വർധന നിരക്കിൽ കേരളം മുന്നിലെന്ന് കേന്ദ്രം, 15 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കജനകം

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധന നിരക്കില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അണ്‍ലോക്ക് 4 ന്റെ ഭാഗമായി ആഗസ്ത് 13 മുതല്‍ 19 വരെ രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്.
പ്രതിദിന കേസുകളുടെ വര്‍ധന നിരക്കില്‍ കേരളമാണ് മുന്നില്‍ (4.30 %). ഇതിനു പുറമെ പ്രതിവാര മരണ നിരക്കിലും കേരളം ഒന്നാമതാണ് (8.30 %).
കേന്ദ്ര സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ മരണനിരക്ക് മഹാരാഷ്ട്രയിലാണ് (3.36 %). പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍ (18.80 %) തൊട്ടു പിന്നില്‍ രണ്ടാമതായി കേരളവുമുണ്ട് (17.80 %).
പരിശോധനകള്‍ നടത്തുന്നതിലും കേരളം ഏറെ പിറകിലാണ്. അതേ സമയം പരിശോധനകളുടെ എണ്ണത്തില്‍ കര്‍ണാടകയാണ് രാജ്യത്ത് മുന്നില്‍. മരണ നിരക്ക് കേരളത്തില്‍ കുറവാണ്. മരണ നിരക്കിൽ 84 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഏഴു സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. 15 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കജനകമാണ്. ദിവസവും 500 കേസുകള്‍ വരുന്ന സംസ്ഥാനങ്ങളെയും അതില്‍ കുറവുള്ള സംസ്ഥാനങ്ങളേയും വേര്‍തിരിച്ചാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. പ്രതിദിനം അഞ്ഞൂറിലേറെ കേസുകള്‍ വരുന്ന കേരളം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റെ പട്ടികയില്‍ അതിഗുരുതരാവസ്ഥയിലുള്ള സംസ്ഥാനങ്ങള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
