Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ കോവിഡ് മരണങ്ങളില്‍ കൂടുതലും സ്വകാര്യ ആശുപത്രികളില്‍

ബെംഗളൂരു: നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളില്‍ നിന്നാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമം.

കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 350 മരണങ്ങളാണ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 67 ശതമാനവും (235 മരണങ്ങള്‍) സ്വകാര്യ ആശുപത്രികളില്‍ നിന്നാണെന്ന് പ്രമുഖ ആക്ടിവിസ്റ്റുകള്‍, നഴ്‌സിംഗ് അസോസിയേഷന്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നതായി പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

സ്വകാര്യ ആശുപത്രികളിലെ മോശം ചികിത്സയും പരിചരണരണങ്ങളുമാണ് കോവിഡ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളുടെ എണ്ണത്തിലും, സ്വമേധയ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്ന കോവിഡ് രോഗികളുടെ വര്‍ധനവുമാണ് മരണസംഖ്യ ഉയര്‍ന്ന നിരക്കിലാവാന്‍  കാരണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സിംഗ് അസോസിയേഷന്‍ പറയുന്നു.

ഔദ്യോഗിക രേഖകള്‍ പ്രകാരം സെപ്റ്റംബര്‍ ഒന്നു വരെ 8110 രോഗികളെയാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ നഗരത്തിലെ തൊണ്ണൂറ് സ്വകാര്യ ആശുപത്രികളിലേക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ഇതിനു പുറമേ 6319 രോഗികളെ സര്‍ക്കാര്‍ ക്വാട്ടയില്‍ നഗരത്തിലെ എട്ട് മെഡിക്കല്‍ കോളേജുകളിലും അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
ഇത് മൊത്തം ആക്ടിവ് കേസുകളുടെ( 37,703) 38 ശതമാനം വരും (14,429). സ്വകാര്യ ആശുപത്രികളില്‍ പോയി ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ലഭ്യമല്ല എങ്കിലും അത് എണ്ണത്തില്‍ കൂടുതല്‍ വരുമെന്നാണ് അനുമാനം.

പല സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നില്ല. അമ്പത് വയസ്സിന് മുകളിലുള്ള ഡോക്ടര്‍മാര്‍ രോഗികളുടെയടുത്ത് പോകാന്‍ മടിക്കുന്നു. പകരം വാര്‍ഡ് അറ്റന്‍ഡറേയും, വാര്‍ഡ് ബോയ്‌സിനേയുമാണ് ഇവര്‍ കോവിഡ് രോഗികള്‍ക്ക് മരുന്നു നല്‍കാനായും മറ്റും പറഞ്ഞയക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കാനുള്ള പ്രാമാണിക രേഖകള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ – SOP) നിലവിലുള്ളതിനാല്‍
അവിടെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാതിരിക്കാന്‍ പറ്റില്ല.

കോവിഡ് നിയന്ത്രിക്കുന്നതില്‍ ബിബിഎംപിയും സംസ്ഥാന സര്‍ക്കാറും  പരാജയപ്പെട്ടെന്ന് ബിബിഎംപി പ്രതിപക്ഷ നേതാവ് അബ്ദുല്‍ വാജിദ് പറയുന്നു. ബിബിഎംപി കോവിഡ് ബെഡ് മാനേജ്‌മെന്റ് വ്യവസ്ഥ പ്രകാരം, മുപ്പത്തിയേഴ് ശതമാനം സര്‍ക്കാര്‍ ബെഡ്ഡുകള്‍ ഒഴിവുണ്ടെന്നരിക്കെ സര്‍ക്കാര്‍ പിന്നെ എന്തിനാണ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത്’, വാജിദ് ചോദിക്കുന്നു. ഇതിന് പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സ്വകാര്യ ആശുപത്രികളും തമ്മിലുള്ള ഒത്തുകളിയോണോ എന്ന് സംശയിക്കേണ്ടതുണ്ട്. ഒരു രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് പത്ത് ദിവസത്തെ ചികിത്സക്കായി റഫര്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പതിനായിരം രൂപ കിട്ടുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും വാജിദ് പറയുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്ത കോവിഡ് രോഗികളില്‍ നിന്നും ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ പണം വാങ്ങുകയും അതിലൊരു വിഹിതം ഉദ്യോഗസ്ഥര്‍ക്ക് പോകുന്നതായും വാജിദ് ആരോപിക്കുന്നു.

ചില ആശുപത്രികളില്‍ വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ ആര്‍. രവീന്ദ്ര പറയുന്നു. ഞങ്ങള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന്‍ അത്തരം 84 ആശുപത്രികളേയാണ് കോവിഡ് ചികിത്സിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയത്. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരുടെ ലഭ്യതകുറവ് വലുതാണെന്നും അദ്ദേഹം പറയുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.