നമ്മ മെട്രോ സെപ്തംബര്‍ ഏഴു മുതല്‍: മാര്‍ഗനിര്‍ദേശങ്ങള്‍ ബിഎംആര്‍സിഎല്‍ പുറത്തിറക്കി

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തിൽ നിര്‍ത്തിവെച്ച ബെംഗളൂരു മെട്രോ സെപ്തംബര്‍ ഏഴു മുതല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കി. രണ്ടു ഘട്ടങ്ങളിലായാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. സെപ്തംബര്‍ ഏഴിന് ബൈയപ്പനഹള്ളി – മൈസൂര്‍ റോഡ് പര്‍പ്പിള്‍ ലൈനിലും എട്ടിന് നാഗസാന്ദ്ര യെലച്ചനഹള്ളി ഗ്രീന്‍ ലൈനിലും മെട്രോ ട്രെയിന്‍ ഓടി തുടങ്ങും. സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടമായ സെപ്തംബര്‍ ഏഴു മുതല്‍ പത്താം തീയതി വരെ രാവിലെ എട്ടു മുതല്‍ 11 മണി വരേയും വൈകിട്ട് 4.30 മുതല്‍ 7.30 വരെയും അഞ്ച് മിനിട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തും. രണ്ടു സര്‍വീസുകളിലായി ആറു മണിക്കൂറായിരിക്കും സര്‍വീസ്. ആറ് കോച്ചുകളുള്ള ട്രെയിനാണ് സര്‍വിസിനായി ഉപയോഗിക്കുന്നത്.
സെപ്തംബര്‍ 11 മുതല്‍ ഇരു റൂട്ടുകളിലും രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പതു മണിവരെ സര്‍വീസുകള്‍ നീട്ടും.
സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളോടെയാണ് മെട്രോ സര്‍വീസ് പുനരാരംഭിക്കുകയെന്ന് മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും 10 വയസ്സില്‍ താഴേയുള്ളവര്‍ക്കും യാത്ര അനുവദീയമല്ല. സ്റ്റേഷനിലെ പ്രവേശനം തെര്‍മല്‍ പരിശോധനക്ക് ശേഷം മാത്രമേ അനുവദിക്കു. യാത്രക്കും യാത്രക്കുമുമ്പും മാസ്‌ക്ക് നിര്‍ബന്ധം. പ്ലാറ്റ്‌ഫോമില്‍ ഒരേ സമയം 50 പേരെ കൂടുതല്‍ പ്രവേശിപ്പിക്കില്ല. ആറു കോച്ച് ട്രെയിനില്‍ 400 പേര്‍ക്കു മാത്രമേ പ്രവേശനം നല്‍കു. സ്റ്റേഷനുകളും ട്രെയിനുകളും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കും. സ്മാര്‍ട്ട് കാര്‍ഡുകളാണ് യാത്രക്ക് ഉപയോഗിക്കുക. സ്റ്റേഷനില്‍ നിന്നും സാധാരണ നല്‍കാറുള്ള ടിക്കറ്റ് ടോക്കണുകള്‍ ഉണ്ടാവില്ല. ട്രെയിനിനകത്തെ ഇരിപ്പിടങ്ങള്‍ അകലം കാണിച്ച് മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും എന്നിവയാണ് ബിഎംആര്‍സിഎല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ.
അതേ സമയം മെട്രോ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ടുകാര്‍ഡുകള്‍ സജീവമാക്കാന്‍ ബിഎംആര്‍സിഎല്‍ ആലോചിക്കുന്നുണ്ട്. ടിക്കറ്റ് ടോക്കണുകള്‍ താത്കാലികമായി നിര്‍ത്തലാക്കുന്നതോടെ സ്മാര്‍ട്ട് കാര്‍ഡുകളുടെ സാധ്യതകളാണ് മെട്രോ അധികൃതര്‍ ആലോചിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
