Follow the News Bengaluru channel on WhatsApp

പബ്ജിക്ക് പകരക്കാരന്‍ വരുന്നു: ഫൗജി എന്ന പേരില്‍ പുതിയ വീഡിയോ ഗെയിമുമായി നടന്‍ അക്ഷയ് കുമാര്‍

ന്യൂഡല്‍ഹി :  നിരോധിച്ച വീഡിയോ ഗെയിം പബ്‌ജിക്ക് പകരക്കാരൻ വരുന്നു. ഫൗജി എന്ന പേരിലാണ് പുതിയ ഗെയിം വരുന്നത്. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയിൽ തദ്ദേശീയമായാണ് ഫൗജി വികസിപ്പിക്കുന്നത്.

ഇന്ത്യൻ സൈനികരെ കേന്ദ്ര കഥാപത്രങ്ങളാക്കിയാണ് ഗെയിം വരുന്നത് എന്നാണ് സൂചനകൾ. പേരിലും ഗെയിമിലും സമാനതകളുള്ള ഫൗജി ബെംഗളൂരു ആസ്ഥാനമായ മൊബൈൽ ഗെയിം നിർമ്മാതാക്കളായ എൻകോർ ഗെയിംസ് ആണ് വികസിപ്പിക്കുന്നത്. ഫൗജിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പബ്ജിയെ പോലെ ഷൂട്ടർ ഗെയിം ആയിരിക്കും ഫൗജി എന്നാണ് സൂചന. ആൻഡ്രോയിഡ്, ഐ ഒ എസ് പതിപ്പുകളിലെത്തുന്ന ഈ ഗെയിം എന്നു മുതൽ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഗെയിമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഇരുപത് ശതമാനം സൈനിക ക്ഷേമത്തിന് മാറ്റി വെക്കുമെന്ന് നടൻ അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

ചൈനീസ് ആപ്പുകൾ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പബ്ജി അടക്കമുള്ള 118 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. നേരത്തെ ടിക് ടോക്ക് അടക്കം 59 ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.