Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ 40 ലക്ഷത്തിന്റെ ലഹരി വേട്ട; മലയാളിയടക്കമുള്ള സംഘം പിടിയില്‍

ബെംഗളൂരു:  നഗരത്തില്‍ വീണ്ടും ലഹരി വേട്ട. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പിടിയിലായത്.  മലയാളികളായ എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചത്. ബെംഗളൂരുവിലെ കെആര്‍ പുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

പ്രദേശത്ത് മയക്കുമരുന്ന് വില്‍കുന്ന സംഘമാണ് ഇവരെന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ നൈജീരിയന്‍ പൗരന്‍ ലോം പെപ്പെര്‍ സാമ്പയെയും സിസിബി പിടികൂടി. നൈജീരിയിയില്‍ നിന്ന് എത്തിക്കുന്ന മയക്കുമരുന്നുകളാണ് ഇയാള്‍ അനൂപിന്റെ സംഘത്തിനും നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.

ആഗസ്ത് 22 ന് ബെംഗളൂരു കല്യാൺ നഗറിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മലയാളികള്‍ അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശിനിയും സീരിയൽ നടിയുമായ ഡി അനിഖ, പാലക്കാട് സ്വദേശി റിജീഷ് രവീന്ദ്രൻ, എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് എന്നിവരായിരുന്നു അറസ്റ്റിലായത്. കന്നഡ – മലയാളം ചലച്ചിത്രമേഖലകളിലേക്ക് തുടര്‍ അന്വേഷണം നീളുന്നതിനിടെയാണ് സമാനമായ കേസിൽ ലഹരിമരുന്നുമായി രണ്ട് മലയാളികൾ കൂടി ബെംഗളൂരുവിൽ അറസ്റ്റിലാകുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.