Follow the News Bengaluru channel on WhatsApp

ഐസിയു സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍ മരണപ്പെട്ടു; കര്‍ണാടകയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 9 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

ബെംഗളൂരു : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സര്‍ക്കാര്‍ ഡോക്ടര്‍ ഐസിയു സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടു. ഗദഗിലെ സര്‍ക്കാര്‍  ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സക്കിടെ രോഗം ബാധിച്ച  ബെല്ലാരി സ്വദേശി ഡോ. കെ ബസവരാജു (44) വാണ്  മരിച്ചത്.

30 ഓളം കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ഗദഗ് മുണ്ടരാഗി താലൂക്ക് ആശുപത്രിയിലെ പനി ക്ലിനിക്കുകള്‍ ഏകോപിപ്പിച്ചിരുന്നത് ഡോ. ബസവരാജുവാണ്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആദ്യം ഗദഗ് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ഹുബ്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശ്വാസതടസ്സം അനുഭവപ്പെട്ട ബസവരാജിനെ ഉടന്‍ ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഐസിയുവില്‍ കിടക്കകള്‍ ഒഴിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബെംഗളൂരുവില്‍ എത്തിച്ചത്. ബെംഗളൂരുവില്‍ എത്തിച്ച ബസവരാജുവിന്റെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 40% ല്‍ താഴെയായിരുന്നു. വൃക്ക സംബന്ധമായ തകരാറ് കൂടി ഉണ്ടായതോടെ മരണപ്പെടുകയായിരുന്നു.

ഐസിയു സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഗുരുതരാവസ്ഥയിലായത്. കോവിഡ് ചികിത്സയില്‍ മുന്‍ നിര പോരാളികളായ ഡോക്ടര്‍മാരുടെ ജീവന്‍ പോലും സംരക്ഷിക്കുന്നതിന് സൗകര്യം ഒരുക്കാന്‍ സാധിക്കാത്ത സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ണാടക ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഒഎം) രംഗത്തു വന്നു. 9 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കര്‍ണാടകയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രാമനഗര സ്വദേശിയായ ഡോക്ടര്‍ നേരത്തെ മരണപ്പെട്ടിരുന്നു. ബെംഗളൂരുവിന് പുറത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.
അതേ സമയം ഡോക്ടറുടെ ചികിത്സാ ചിലവില്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.