മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് നടിക്കെതിരെ സദാചാര ആക്രമണം

ബെംഗളൂരു : പ്രശസ്ത കന്നഡ സിനിമാ താരം സംയുക്ത ഹെഗ്ഡെക്ക് നേരെ സദാചാര ആക്രമണം. എച്ച്എസ്ആർ ലേ ഔട്ടിൽ അഗരാ തടാകത്തിനോട് ചേർന്ന പാർക്കിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊതുസ്ഥലത്ത് മാന്യമായി വസ്ത്രം ധരിച്ചില്ലെന്നും മയക്ക് മരുന്ന് ഉപയോഗിച്ചുവെന്നും ആരോപിച്ചാണ് നടിക്കെതിരെ അസഭ്യവർഷം നടത്തിയത്.
ഇതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സംയുക്ത ഹെഗ്ഡെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. എഐസിസി അംഗവും കോൺഗ്രസ് സംസ്ഥാന വക്താവുമായ കവിത റെഡ്ഡിയുടെ നേതൃത്വത്തിലാണ് തനിക്കെതിരെ ആക്രോശവുമായി ചിലര്‍ വന്നതെന്ന് സംയുക്ത ഹെഗ്ഡെ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിൽ കവിതാ റെഡ്ഡിയെ കാണാം.
പാർക്കിൽ വ്യായാമം നടത്തുകയായിരുന്ന സംയുക്തയും സുഹൃത്തുക്കളും പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചെന്നായിരുന്നു കവിത റെഡ്ഡി അടക്കമുള്ളവരുടെ അരോപണം. സ്പോർട്ട്സ് വിയർ ധരിച്ചായിരുന്നു സംയുക്തയുടെ വ്യായാമം. ഇത് നഗ്നതാ പ്രദർശനമെന്നായിരുന്നു കവിത അടക്കമുള്ളവരുടെ നിലപാട്. കവിതക്ക് പിന്തുണയുമായി കൂടുതൽ സദാചാര വാദികൾ എത്തി. സംയുക്ത മയക്ക് മരുന്ന് കേസിലെ കണ്ണിയാണെന്ന് ഇതിനിടയില്‍ ചിലര്‍ ആരോപിക്കുകയും ചെയ്തു. ആള്‍കൂട്ടത്തിന്റെ ആക്രോശങ്ങള്‍ രൂക്ഷമായതോടെ സംയുക്ത പോലീസിൻ്റെ സഹായം തേടുകയായിരുന്നു.
സംഭവത്തിൻ്റെ 15 മിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നടി പങ്കുവെച്ചതോടെ നടിക്ക് പിന്തുണയുമായി ഒട്ടേറെ പേർ എത്തി.
അതേ സമയം പാർക്കിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനാണ് താൻ സംയുക്തയെ ചോദ്യം ചെയ്തതെന്ന് കവിതാ റെഡ്ഡി പറഞ്ഞു.
ദൃശ്യങ്ങള്‍ കാണാം :
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
