നടിക്കെതിരെ അസഭ്യവര്‍ഷം: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പേരില്‍ കേസെടുത്തു

ബെംഗളൂരു : പാര്‍ക്കില്‍ വ്യായാമത്തിലേര്‍പ്പെട്ടിരുന്ന കന്നഡ നടി സംയുക്താ ഹെഗ്‌ഡെയെ മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് അപമാനിച്ച സംഭവത്തില്‍ എഐസിസി അംഗം കവിതാ റെഡ്ഡിയുടെ പേരില്‍ പോലീസ് കേസെടുത്തു. സംയുക്തയുടേയും സുഹൃത്തുക്കളുടേയും പരാതിയെ തുടര്‍ന്ന് എച്ച് എസ് ആര്‍ ലേ ഔട്ട് പോലീസാണ് കേസ് എടുത്തത്. കവിതാ റെഡ്ഡിക്ക് പുറമെ കണ്ടാലറിയാവുന്ന വ്യക്തികളുടെ പേരിലും കേസുണ്ട്. പോലീസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ കവിത റെഡ്ഡി സംയുക്തയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും മോശമായ രീതിയില്‍ സംസാരിക്കുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

അതേ സമയം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ വിമര്‍ശനം നേരിട്ടതോടെ സംഭവത്തില്‍ കവിതാ റെഡ്ഡി ഖേദം പ്രകടിപ്പിച്ചു. വസ്ത്രത്തിന്റെ പേരില്‍ നടിയെ ആക്ഷേപിച്ചെന്ന ആരോപണം കവിത നിഷേധിച്ചു. പാര്‍ക്കിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഉച്ചത്തില്‍ പാട്ടുവെച്ചതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്ന് കവിത റെഡ്ഢി പറഞ്ഞു. സദാചാരാക്രമണം നടത്തിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. ഞാൻ മോറൽ പോലീസിങ്ങിനെ എപ്പോഴും എതിർക്കുന്ന ആളാണ്. ചെറുതായി തുടങ്ങിയ തർക്കമാണ് ഇത്തരത്തിൽ കലാശിച്ചത്. സാമൂഹ്യ ഉത്തരവാദിത്വമുള്ള പുരോഗമ നിലപാട് പുലർത്തുന്ന വ്യക്തി എന്ന നിലയിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. കവിതാ റെഡ്ഡി ട്വിറ്ററിൽ പോസ്റ്റു ചെയ്ത വീഡിയോവിൽ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗര തടാകത്തിലെ പാര്‍ക്കിലായിരുന്നു സംഭവം. പാര്‍ക്കില്‍ വ്യായാമം ചെയ്യുകയായിരുന്ന സംയുക്തക്കും സുഹൃത്തുക്കള്‍ക്കും നേരെ കവിതാ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരു സംഘം അസദ്യ വര്‍ഷം നടത്തുകയായിരുന്നു. സ്‌പോര്‍ട് ബ്രാ ധരിച്ച് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഹുലാ ഹോപ്‌സ് പരിശീലനം നടത്തുന്നതിനെയാണ് കവിത റെഡ്ഡി ചോദ്യം ചെയ്തത്. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കൂടുതല്‍ പേര്‍ എത്തുകയും നടിയെ സദാചാര വിചാരണ നടത്തുകയും ചെയ്തു. ഒടുവില്‍ പോലീസ് എത്തിയാണ് നടിയേയും സുഹൃത്തുക്കളേയും ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
I have always opposed Moral Policing. I realize that my actions were construed as such. An argument ended up in me reacting aggressively as well, it was a mistake. As a responsible citizen n progressive woman, I own up to n sincerely apologise to @SamyukthaHegde n her Friends! pic.twitter.com/pM9UJkWESC
— Kavitha Reddy (KR) Jai Bhim! (@KavithaReddy16) September 6, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.