ആര്‍ ആര്‍ നഗര്‍ സ്വര്‍ഗ്ഗറാണി ചര്‍ച്ച് മലയാളം മിഷന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ 2020- ഓണാഘോഷം നടത്തി

ബെംഗളൂരു : ആര്‍.ആര്‍ നഗര്‍ സ്വര്‍ഗ്ഗറാണി ചര്‍ച്ച് മലയാളം മിഷന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ 2020 ഓണാഘോഷം സെപ്റ്റംബര്‍ ആറാം തിയ്യതി ഞായറാഴ്ച സംഘടിപ്പിച്ചു. സ്വര്‍ഗ്ഗറാണി ഇടവക അസിസ്റ്റന്റ് വികാരി ഫാദര്‍ സ്റ്റീഫന്‍ തേവര്‍പറമ്പില്‍, സ്വര്‍ഗ്ഗ റാണി സ്‌കൂള്‍ & പി യൂ കോളേജ് മാനേജര്‍ സിസ്റ്റര്‍ ഇമ്മാക്കുലേററ്, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ ഭാരവാഹികളായ ബിലു സി നാരായണന്‍, ദാമോദരന്‍ കെ, ടോമി ആലിങ്കല്‍, ജിസ്സോ ജോസ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ അധ്യാപിക ആശ സജി സ്വാഗതവും സെന്റര്‍ കോഡിനേറ്റര്‍ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു.
കേരള തനിമയാര്‍ന്ന കലാപരിപാടികളുമായി കുട്ടികളും മാതാപിതാക്കളും ഓണ്‍ലൈന്‍ ഓണാഘോഷം വര്‍ണ്ണാഭയമാക്കി. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ മലയാളം മിഷന്‍ കുട്ടികള്‍ക്കായി നടത്തിയ പാചക മത്സരത്തിലെയും, കവിതാ പാരായണ മത്സരത്തിലെയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനാധ്യാപിക ത്രേസ്യാമ്മ ടീച്ചറും ,പ്രീയ ടീച്ചറും ,വൈസിഎ പ്രവര്‍ത്തകരും പ്രസിഡന്റ് അജോ കുര്യനും മറ്റു ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൊറോണക്കാലത്ത് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ നടന്ന ഓണാഘോഷം കൂട്ടികള്‍ക്ക് വേറിട്ട അനുഭവം ആയി. കുട്ടികള്‍ വളരെ ഉല്‍സഹത്തോടെ പരിപാടികളില്‍ പങ്കെടുത്തു . Zoom വഴിയായും YoutubeLive ആയും പരിപാടികള്‍ ലഭ്യമായിരുന്നു. ഈ കൊറോണക്കാലത്ത് കുട്ടികള്‍ക്ക് ഓണാഘോഷത്തിന്റെ അനുഭവം ഒട്ടും ചോരാതെ ലഭ്യമാക്കണം എന്ന മലയാളം മിഷന്‍ ഡയറക്ടരുടെ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പഠനകേന്ദ്രങ്ങളില്‍ ഓണാഘോഷം സംഘടിപ്പിക്കപ്പെടുന്നത് .
പരിപാടിയുടെ റിക്കോര്‍ഡിങ്ങ് ഇവിടെ കാണാം –https://youtu.be/fn_4NIaeTLY
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
