Follow the News Bengaluru channel on WhatsApp

ലഹരിക്കടത്ത് കേസില്‍ സഞ്ജന ഗല്‍റാണി അറസ്റ്റില്‍

ബെംഗളൂരു : ലഹരിക്കടത്തില്‍ കന്നഡ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ സഞ്ജനയുടെ ഇന്ദിരാ നഗറിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയിഡ് നടത്തിയിരുന്നു. അതിന് ശേഷമായിരുന്നു അറസ്റ്റ്. സഞ്ജനക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ചു ദിവസത്തേക്കുള്ള ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് സഞ്ജന.

ലഹരിക്കടത്തു കേസുമായി ബന്ധപ്പെട്ട് സഞ്ജനയോട് ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണ സംഘം ഇന്ന് രാവിലെ നടിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ബെംഗളൂരുവില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ ചലച്ചിത്ര നടിയാണ് സഞ്ജന. സിനിമ മേഖലയില്‍ ലഹരി മരുന്ന് എത്തിച്ച കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ നേരത്തെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കോടതി ജാമൃം നിഷേധിച്ചതിനെ തുടര്‍ന്ന്‍ രാഗിണി അഞ്ചു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.

ഒട്ടേറെ മലയാള സിനിമകളിൽ നായികയായിരുന്ന നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി സഞ്ജനക്ക് ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇവർ തമ്മിൽ നിശാപാർട്ടികളിലും മറ്റും പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

എറണാകുളം വെണ്ണല്ല സ്വദേശി അനൂപ് മുഹമ്മദ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ, സീരിയൽ നടി ഡി അനിഖ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കന്നഡ ചലചിത്രമേഖലയിലേക്ക് ലഹരി മരുന്നുകൾ ഒഴുകുന്നതിൻ്റെ വിവരങ്ങൾ പുറത്തു വന്നത്. ഇത് സംബന്ധിച്ച് ചലചിത്ര സംവിധായകനും പത്രപ്രവർത്തകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നേരത്തെ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു.  ഇതിൻ്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം ഇന്ദ്രജിത്ത് ലങ്കേഷിൻ്റെ മൊഴി എടുത്തിരുന്നു. തുടർന്നാണ് രാഗിണി ദ്വിവേദി അടക്കമുള്ളവരിലേക്ക് അന്വേഷണം നീണ്ടത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.