Follow the News Bengaluru channel on WhatsApp

നമ്മ മെട്രൊ വീണ്ടും യാത്ര തുടങ്ങി

ബെംഗളൂരു : കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച മെട്രോ ട്രെയിന്‍ സര്‍വീസ് അഞ്ച് മാസത്തിന് ശേഷം പുനരാരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ആദ്യ ദിവസ സര്‍വീസില്‍ യാത്രക്കാര്‍ പൊതുവേ കുറവായിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ മുതല്‍ ബൈയ്യപ്പനഹള്ളി – മൈസൂരു റോഡ് പര്‍പ്പിള്‍ ലൈനിലൂടെയാണ്  സര്‍വീസ് ആരംഭിച്ചത്. സെപ്തംബര്‍ പത്ത് വരെ രാവിലെ എട്ടു മുതല്‍ 11 മണി വരെയും വൈകിട്ട് 4.30 വരെയുമാണ് സര്‍വീസ് നടത്തുക. യെലച്ചനഹള്ളി-നാഗസാന്ദ്ര ഗ്രീന്‍ ലൈനില്‍ ബുധനാഴ്ച മുതലാണ് സര്‍വീസ് ആരംഭിക്കുക

ഇന്നലെ പുനരാരംഭിച്ച സര്‍വീസില്‍ യാത്രക്കാര്‍ പൂര്‍ണ്ണ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് മുമ്പായി കൈകള്‍ അണുവിമുക്തമാക്കാന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ അടക്കമുള്ള സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. തെര്‍മ്മല്‍ സ്‌ക്രീനിംഗിന് ശേഷമാണ് യാത്രക്കാരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഴുവന്‍ സ്റ്റേഷനുകളിലും കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ നിയോഗിച്ചിരുന്നു. മാസ്‌ക്കും ഗ്ലൗവ്‌സും ധരിച്ചാണ് എല്ലാ സുരക്ഷാ ജീവനക്കാരും മെട്രോ ജീവനക്കാരും സ്റ്റേഷനിലെത്തിയത്.

സെപ്തംബര്‍ 11 മുതല്‍ ഇരു പാതകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ തുടങ്ങും. ഇന്നലെ പുനരാരംഭിച്ച മെട്രോ ട്രെയിനില്‍ ആള്‍ക്കാര്‍ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളില്‍ യാത്രക്കാര്‍ കൂടുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍ അധികൃതര്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.