കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയില്‍ രാത്രി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പിടിയില്‍

ബെംഗളുരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയില്‍ രാത്രി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തെ കര്‍ണാടക പോലീസ് പിടികൂടി. മലയാളി വിദ്യാര്‍ത്ഥികളടങ്ങുന്ന ഒമ്പത് പേരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
കേരള കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം വീരാജ് പേട്ട റോഡില്‍ അര്‍ദ്ധരാത്രി മാരകായുധങ്ങളുമായി പതിയിരിക്കുകയായിരുന്ന അക്രമി സംഘം രാത്രി കാല പട്രോളിംഗിന് എത്തിയ പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പന്തികേടുതോന്നിയ പോലീസ് സംഘം ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് മാരക ആയുധങ്ങള്‍ ഇവരുടെ കൈവശമുള്ളത് ശ്രദ്ധയിപ്പെട്ടത്. അക്രമിസംഘത്തിന്റെ രണ്ട് വണ്ടികളില്‍ നിന്ന് ഇരുമ്പ് വടികള്‍, മുളക് പൊടി, എട്ട് കിലോ മെര്‍ക്കുറി, കത്തി, വടിവാള്‍ എന്നിവ പിടികൂടി. സംഘത്തെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യാത്രക്കാരെ കൊള്ളയടിക്കുകയാണ് ഉദ്ദേശ്യമെന്ന് വെളിപ്പെടുത്തിയത്.
രാത്രി കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പണവും സ്വര്‍ണ്ണവും കൊള്ളയടിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. വടകര ചോമ്പാല സ്വദേശി വൈഷ്ണവ് (22), കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി അഭിനവ് (20) എന്നിവരും കര്‍ണാടക സ്വദേശികളായ എഴു പേരുമാണ് പിടിയിലായത്. പിടിയിലായവരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ മടിക്കേരിയിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലില്‍ റിമാന്റ് ചെയ്തു. സംഘത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ആറ് മാസമായി അടച്ചിട്ടിരുന്ന മാക്കൂട്ടം ചുരം പാത ആഗസ്ത് അവസാനത്തിലാണ് യാത്രക്കാര്‍ക്ക് തുറന്ന് കൊടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
