മൈസൂരു ദസറ ഇത്തവണ ലളിതമായി ആഘോഷിക്കുമെന്ന് സര്‍ക്കാര്‍

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ ഇത്തവണ ലളിതമാക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കോവിഡിനെതിരെയുള്ള ചെറുത്ത് നില്‍പ്പില്‍ മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, പൗര കാര്‍മികര്‍, പോലീസുകാര്‍ എന്നിവരാണ് ദസറ ഉദ്ഘാടനത്തിലെ മുഖ്യാതിഥികള്‍.

പരമ്പരാഗതമായി പിന്തുടരുന്ന എല്ലാ പൂജകളും മാറ്റമില്ലാതെ നടത്തും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ദസറ ആഘോഷത്തില്‍ അവസാന ദിവസം നടക്കുന്ന ജംബോ സവാരിക്ക് ഇത്തവണ പത്ത് ആനകള്‍ക്ക് പകരം അഞ്ച് ആനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ജംബോ സവാരിയുടെ ഭാഗമായുള്ള മൈസൂരു നഗര പ്രദക്ഷിണം ഇത്തവണ മൈസൂരു പാലസ് പരിസരത്തു മാത്രമായി ചുരുക്കും. എല്ലാവര്‍ഷവും നടത്താറുള്ള പോലെ ദീപാലങ്കാരം ഒരുക്കും.

ഭക്ഷ്യമേള, യുവ ദസറ, കായിക മത്സരങ്ങള്‍, സംസ്‌കാരിക പരിപാടികള്‍ എന്നിങ്ങനെ ആഘോഷ പരിപാടികളും ഇത്തവണ ഉണ്ടായിരിക്കില്ല. ആള്‍ തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനം.

പത്തുകോടി രൂപയാണ് ഇത്തവണ ദസറ ആഘോഷത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ചത്. തദ്ദേശീയമായ ഉത്പന്നങ്ങള്‍ വില്‍ക്കാനും ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്നും കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ഉപമുഖ്യമന്ത്രിമാരായ ഡോ. സി എന്‍ അശ്വത് നാരായണന്‍, ഗോവിന്ദ് കര്‍ജോല്‍, ലക്ഷ്മന്‍ സവാദി, മന്ത്രിമാരായാ സി ടി രവി, എസ്. ടി സോമശേഖര്‍ എന്നിവര്‍ യോത്തില്‍ പങ്കെടുത്തു.

Main topic :  Due to Covid Pandemic Celebrate-Mysuru-Dasara-in-simple-manner-says-Karnataka-CM.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.