കോവിഡ് കേസുകളുടെ അറുപത്തിയൊന്ന് ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇതുവരെ രോഗമുക്തി നേടിയത് 34 ലക്ഷം പേര്‍.

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ 61 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മഹാരാഷ്ട്രയില്‍ 20000 ലധികം കേസുകളും, ആന്ധ്രപ്രദേശില്‍ 10000 ലധികം കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ഇപ്പോള്‍ 8,97,394 ആക്ടിവ് കേസുകളാണുള്ളത്. ഇത് മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ 20.53 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 2,40,000 ലധികമാണ് ആക്ടീവ് കേസുകള്‍. കര്‍ണ്ണാടകയിലും, ആന്ധ്രപ്രദേശിലും 96,000 ലധികവും.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 1115 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. മഹാരാഷ്ട്ര (380), കര്‍ണ്ണാടക ( 146), തമിഴ്‌നാട് (87) എന്നിവടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണ നിരക്ക് 1.69 ശതമാനമാണ്.
എന്നാല്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 34 ലക്ഷത്തിനടുത്തെത്തി. മൊത്തം കേസുകളുടെ 77.77 ശതമാനമാണിത്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 89,706 കേസുകളോടെ രാജ്യത്ത് നിലവിലുള്ള കേസുകളുടെ എണ്ണം 44 ലക്ഷത്തിലേക്ക് കുതിക്കുകയാണ്( 43,70,128) ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1115 മരണമുള്‍പ്പെടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 73,890 ആണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
