Follow the News Bengaluru channel on WhatsApp

പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന തള്ളി കബ്ബണ്‍ പാര്‍ക്കിനകത്തെ പാതയിലൂടെ വാഹന ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

ബെംഗളൂരു: കബ്ബണ്‍ പാര്‍ക്കില്‍ വാഹന ഗതാഗതം നിരോധിക്കണമെന്ന ഡയറക്ടറേറ്റ് ഓഫ് അര്‍ബ്ബാന്‍ ലാന്‍ഡ് ട്രാന്‌സ്‌പോര്‍ട്ടിന്റയും, നിരവധി പരിസ്ഥിതി, ജനകീയ സംഘടനകളുടെയും ആവശ്യങ്ങള്‍ തള്ളി പാര്‍ക്കിലൂടെയുള്ള വാഹന ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പാര്‍ക്കിനുള്ളില്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി പങ്കെടുത്ത മീറ്റിങ്ങിലാണ് കബ്ബണ്‍ പാര്‍ക്കില്‍ വാഹന ഗതാഗതം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള നിലപാട് അറിയിച്ചത്.

നേരത്തെ പാര്‍ക്കിലെ ഗതാഗത നിരോധനത്തിന് അനുകൂലമായി നിലപാടെടുത്ത ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് മന്ത്രി കെ.സി. നാരായണ ഗൗഡ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി യെദിയൂരപ്പ അന്തിമ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ കബ്ബണ്‍ പാര്‍ക്കിലെ വാഹന ഗതാഗതം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിബിഎംപി പ്രമേയം പാസാക്കിയിരുന്നതായി  ‘ഹെരിട്ടേജ് ബേക്കു’ എന്ന പൗരസംഘടന പറഞ്ഞു. ഇതേ ചുറ്റുപാടുകളുള്ള നഗരത്തിലെ മറ്റൊരു സ്ഥലമാണ് ലാല്‍ബാഗ് ബോട്ടോണിക്കല്‍ ഗാര്‍ഡന്‍. 1975 മുതല്‍ ആ പാര്‍ക്കിനുള്ളില്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കബ്ബണ്‍ പാര്‍ക്കില്‍ മാത്രം വാഹനങ്ങളില്‍ നിന്നുള്ള വിഷപ്പുക പടരാന്‍ അനുവദിക്കുന്നത്  എന്തിനാണെന്നാണ് സംഘടന ചോദിക്കുന്നത്.

കബ്ബണ്‍ പാര്‍ക്ക് സംരക്ഷിക്കണമെന്ന നിലപാടിനോട് യോജിക്കുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്) രവികാന്ത് ഗൗഡ പറഞ്ഞു. എന്നാല്‍ പാര്‍ക്കിലൂടെയുള്ള ഗതാഗത നിരോധനം നിലവിലുള്ള ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളെ തകിടം മറിക്കും. റോഡില്‍ വാഹനപ്പെരുപ്പം വര്‍ദ്ധിക്കുകയും അത് ഗതാഗത കുരുക്കിന് കാരണമാവുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പുറത്തു വിടുന്ന കാര്‍ബണ്‍ പ്രസരണം പാരിസ്ഥിതികമായി ദോഷം ചെയ്യും. രവികാന്ത് ഗൗഡ കൂട്ടിച്ചേര്‍ത്തു.

വായു മലിനീകരണം രൂക്ഷമായതോടെ 2017 ലാണ് ആണ് ആദ്യമായി കബ്ബണ്‍ പാര്‍ക്കില്‍ വാഹനഗതാഗതം നിയന്ത്രിക്കാന്‍ ആരംഭിച്ചത്. രാവിലെയും വൈകിട്ടും പാര്‍ക്കിനുള്ളില്‍ വിശ്രമിക്കാനും വ്യായാമത്തിനുമായി എത്തുന്നവര്‍ക്ക് വാഹനങ്ങളുടെ കുതിപ്പ് ഭീഷണിയായി മാറി. വായു മലിനീകരണത്തിന് പുറമെ ശബ്ദമലിനീകരണവും വര്‍ധിച്ചതോടെ വ്യായാമത്തിനായി പാര്‍ക്കിലെത്തുന്നവരുടെ ദുരിതം വര്‍ധിച്ചു. ഇതോടെ കബ്ബണ്‍ പാര്‍ക്ക് വോക്കേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന പാര്‍ക്കിനുള്ളിലെ പാതകളില്‍ ഗതാഗത നിയന്ത്രണം വേണമെന്ന നിര്‍ദേശവുമായി അധികൃതരെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പാര്‍ക്കിലൂടെയുള്ള വാഹന ഗതാഗതത്തിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ബെംഗളൂരുവിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കബ്ബണ്‍ പാര്‍ക്കിന്റെ വിസ്തൃതി 300 ഏക്കറോളമാണ്. 1870 ല്‍ മൈസൂരു സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയറായ റിച്ചാര്‍ഡ് സാന്‍കി കബ്ബണ്‍ ആണ് പാര്‍ക്ക് നിര്‍മ്മിച്ചത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.