ദക്ഷിണേന്ത്യയിലെ ആദ്യ വ്യോമ ആംബുലന്‍സ് ബെംഗളൂരുവില്‍
ബെംഗളൂരു : എച്ച് എ എല്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലെ ആദ്യ വ്യോമ ആംബുലന്‍സ് സര്‍വീസ് ബെംഗളൂരുവില്‍ സജ്ജമായി. പ്രമുഖ എയര്‍ ആംബുലന്‍സ് കമ്പനിയായ ഇന്റര്‍നാഷണല്‍ ക്രിട്ടിക്കല്‍ എയര്‍ ട്രാന്‍സ്ഫര്‍ ടീം ഏവിയേഷന്‍ കമ്പനിയായ ക്യാതിയുമായി ചേര്‍ന്നാണ് സര്‍വീസ് നടത്തുന്നത്. അത്യാധുനിക ജര്‍മന്‍ ഉപകരണങ്ങളോടു കൂടി സജ്ജീകരിച്ചിരിക്കുന്ന ആംബുലന്‍സ് സേവനം ഗുരുതര നിലയിലുള്ള കോവിഡ് രോഗികളെ അടക്കം ഉടന്‍ ആശുപത്രികളിലെത്തിക്കാന്‍ ഉപയോഗപ്പെടുത്തും.
വ്യോമ സര്‍വീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ബെംഗളൂരുവില്‍ നിര്‍വഹിച്ചു. ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കര്ജോലെ, ഡോ. സി എന്‍ അശ്വത് നാരായണന്, മന്ത്രിമാരായ ശ്രീരാമുലു, ഡോ സുധാകര്‍, സി ടി രവി ക്യാതി കമ്പനിയുടെ സിഇഒ ശാലിനി നാല്‍വാഡ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.