കോവിഡ് പരിശോധനക്കെത്തിയ നഴ്‌സിനെ കൈയ്യേറ്റം ചെയ്തതായി പരാതി

ബെംഗളൂരു: വസ്ത്ര നിര്‍മ്മാണശാലയിലെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എത്തിയ നഴ്‌സിനെ മാനേജമാര്‍ കൈയ്യേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം ബൊമ്മനഹള്ളിയിലാണ് സംഭവം. ബൊമ്മനഹള്ളിയിലെ വസ്ത്രനിര്‍മ്മാണ ശാലയില്‍ പരിശോധനക്ക് എത്തിയ രൂപേന അഗ്രഹാരയിലെ സീനിയര്‍ നഴ്‌സായ നീലമ്മ (57) യെയാണ് വസ്ത്ര നിര്‍മ്മാണശാലയിലെ മാനേജര്‍മാര്‍ കൈയ്യേറ്റം ചെയ്തത്.
കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിന്‍ ആരോഗ്യ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് നീലമ്മ രാവിലെ പത്ത് മണിയോടെ ഇവിടെയെത്തിയത്. എന്നാല്‍ ഇവിടെ എത്തിയ നീലമ്മയോട് വസ്ത്രശാലയിലെ മാനേജര്‍മാര്‍ ഉച്ചക്ക് ഒരു മണിക്ക് വരാന്‍ അറിയിക്കുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തു. ഉച്ചക്ക് ഒരു മണിക്ക് എത്തിയ ഇവരോട് ഇപ്പോള്‍ ഉച്ചഭക്ഷണ സമയമാണെന്നും വൈകിട്ട് നാലു മണിക്ക് വരാനും ആവശ്യപ്പെട്ടു. തനിക്ക് മറ്റു സ്ഥാപനങ്ങളിലും പോകേണ്ടതിനാല്‍ വീണ്ടും വരാന്‍ കഴിയില്ലെന്നും ജീവനക്കാരെ പരിശോധനക്കായി വിളിക്കണമെന്നും നീലമ്മ പറഞ്ഞു. എന്നാല്‍ ഇതില്‍ പ്രകോപിതരായ മാനേജര്‍മാര്‍ നീലമ്മയെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുകയുമായിരുന്നു.
നീലമ്മയുടെ പരാതിയില്‍ മാനേജര്‍മാര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.